പതിറ്റാണ്ട് മുൻപ് എഴുതി തള്ളി; ഇപ്പോൾ ബാഹുബലിയായി ഉയിർത്തെഴുന്നേൽപ്
Last Updated:
# ഡി.പി. സതീഷ്
ഹൈദരാബാദ്: കെ.സി.ആർ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന കെ. ചന്ദ്രശേഖര റാവുവിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം വർഷങ്ങളായിരുന്നു 1999ഉം 2009ഉം. 1999ൽ ടിഡിപി ടിക്കറ്റിൽ ജയിച്ചെങ്കിലും അദ്ദേഹത്തിന്‍റെ അന്നത്തെ നേതാവ് ചന്ദ്രബാബു നായിഡു ഡെപ്യൂട്ടി സ്പീക്കറാക്കി മൂലയ്ക്ക് ഒതുക്കി. ഹൃദയംതകർന്ന വേദനയിലും എതിർപ്പ് കൂടാതെ കെ.സി.ആർ ആ സ്ഥാനം സ്വീകരിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആവശ്യവുമായി എം.എൽ.എ സ്ഥാനം രാജിവെച്ച് തെലങ്കാന രാഷ്ട്ര സമിതി എന്ന ടി.ആർ.എസ് രൂപീകരിച്ചു.
advertisement
ടി.ആർ.എസ് ഒരു വലിയ വിജയമാണെന്ന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. അഞ്ച് സീറ്റാണ് അവർ ജയിച്ചത്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയും ചന്ദ്രബാബു നായിഡുവും തോറ്റമ്പിയപ്പോൾ കോൺഗ്രസിലെ ഡോ. വൈ.എസ് രാജശേഖരറെഡിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറേണ്ടിവന്നു.
എന്നാൽ 2004ൽ അധികാരത്തിലെത്തിയ ഒന്നാം യു.പി.എ സർക്കാരിൽ തൊഴിൽ വകുപ്പ് മന്ത്രിയായി കെ.സി.ആർ മാറിയിരുന്നു. എന്നാൽ തെലങ്കാന സംസ്ഥാനം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് അദ്ദേഹം കോൺഗ്രസുമായുള്ള കൂട്ട് അവസാനിപ്പിച്ചു യുപിഎയിൽനിന്ന് പുറത്തുവന്നു.
advertisement
2009ലാണ് കെ.സി.ആറിന്‍റെ ജീവിതത്തിലെ രണ്ടാമത്തെ തിരിച്ചടി. അന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കെ. ചന്ദ്രശേഖര റാവു എൻ.ഡി.എയിൽ ചേർന്നു. എന്നാൽ ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് അദ്ദേഹം നേരിട്ടത്. രണ്ട് സീറ്റുകൾ മാത്രമാണ് ടിആർഎസിന് ജയിക്കാനായത്.
പോരാട്ടവീര്യം
2009ലെ തിരിച്ചടിയോടെ കെസിആറിന്റെയും അദ്ദേഹത്തിന്റെ തെലങ്കാന സ്വപ്നങ്ങളുടെയും അന്ത്യമെന്ന് ഡൽഹിയിലെ പ്രശസ്തനായ വാർത്ത അവതാകരകൻ പ്രഖ്യാപിച്ചു. താങ്കളുടെയും പാർട്ടിയെയും തെലങ്കാനയെയും കുറിച്ച് മറന്നേക്കുക, രണ്ടും അവസാനിച്ചു- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ ന്യൂജേഴ്സിയിലെ ജോലി അവസാനിപ്പിച്ച് മടങ്ങിയെത്തിയ കെസിആറിന്റെ മകൾ കവിത ഇതിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ഞങ്ങൾ അവസാനിച്ചിട്ടില്ല. പോരാട്ടം തുടരും തെലങ്കാന യാഥാർത്ഥ്യമാക്കും. എന്റെ അച്ഛൻ ഒരു പോരാളിയാണ്. അദ്ദേഹത്തെ വില കുറച്ച് കാണരുത്.
advertisement
കുറച്ച് മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വൈഎസ്ആർ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ആന്ധ്ര കോൺഗ്രസ് കുഴപ്പത്തിലായി. ഇതാണ് ശരിയായ സമയമെന്ന് മനസിലാക്കിയ കെസിആർ തെലങ്കാന പ്രക്ഷോഭം പുനരാരംഭിക്കാനായി വീണ്ടും ഇറങ്ങി. തുടർന്ന് മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് സമരം
ആരംഭിച്ചു. ഇതോടെ ആശങ്കയിലായ കേന്ദ്രം ആന്ധ്രയെ വിഭജിക്കാൻ തീരുമാനിച്ചു. കെസിആറിനെ സ്വപ്നാടകൻ എന്ന് വിളിച്ചു തള്ളിക്കളഞ്ഞ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം തന്നെ അദ്ദേഹത്തിന്റെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ അർധരാത്രി ആ പ്രഖ്യാപനം നടത്തി. അങ്ങനെ കെസിആറിന്റെ പോരാട്ടം വിജയം കണ്ടു.
advertisement
വെല്ലുവിളി ഏറ്റെടുക്കാൻ തയാർ
തെലങ്കാന യാഥാർത്ഥ്യമാക്കുന്നതിന് കെസിആറിന് അടുത്ത നാലു വർഷത്തേക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. മകളായ കവിതയുടെ സാന്നിധ്യം പിന്നണിയിൽ അദ്ദേഹത്തിന് തുണയായി. ചർച്ചകൾക്കൊടുവിൽ പാർലമെന്റിൽ രണ്ടാം യുപിഎ സർക്കാർ തെലങ്കാന ബില്ല് പാസാക്കി. എല്ലാവരും പ്രതീക്ഷിച്ചത്
പോലെതന്നെ 2014 ജൂൺ 2ന് കെസിആർ തെലങ്കാനയുടെ ആദ്യത്തെ മുഖ്യമന്ത്രിയാകുകയും ചെയ്തു.
നല്ല ഒരു പോരാളിയാണെന്നും, ഏത് വെല്ലുവിളിയെയും
നേരിടാൻ കഴിയുമെന്നും പല അവസരങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 1985 ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ടിഡിപിയിൽ ചേർന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രതിസന്ധിയുണ്ടായിരുന്ന ഘട്ടമായിരുന്നു. ചന്ദ്രബാബു നായിഡുവിനെതിരായ നീക്കവും കാലാവധി അവസാനിക്കാൻ ഒൻപത് മാസം ബാക്കി നിൽക്കെ അസംബ്ലി പിരിച്ചു വിട്ടതുമെല്ലാം കടുത്ത തീരുമാനങ്ങളായിരുന്നു. പക്ഷേ, എല്ലാ വെല്ലുവിളികളേയും നേരിട്ട കെസിആർ ഒടുവിൽ വിജയം കൈപിടിയിൽ ഒതുക്കി.
advertisement
സഞ്ജയ് ഗാന്ധിയുടെ വലിയ അനുയായി ആയിരുന്നു താനെന്നും അദ്ദേഹത്തിന്റെ മരണമാണ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും പിന്നീട് പറയുകയുണ്ടായി. കെസിആർ യൂത്ത് കോൺഗ്രസിലായിരുന്ന കാലത്ത് ഇന്ദിരഗാന്ധിയെ പാർലമെന്റിലെത്തി താൻ പിൻതുണച്ചിട്ടുണ്ടെന്നും കെസിആർ പറയുന്നു. പിന്നീട് കെസിആർ തെലുങ്കുദേശം പാർട്ടിയിൽ (ടിഡിപി) ചേർന്ന് തെലുങ്കു ജനതയ്ക്ക് വേണ്ടി പോരാടി. 1985 മുതൽ 1999 വരെ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
കണ്ണുവയ്ക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ
കെസിആർ നേതൃത്വം ഏറ്റെടുത്തതിന് ശേഷം 2014ലെ ഇലക്ഷനിൽ പാർട്ടി വിജയം നേടി. ഉരുക്ക് മുഷ്ടിയോടെ ഒരു വിമർശനങ്ങൾക്കും ഇടവരാതെ കെസിആർ സംസ്ഥാനത്തെയും പാർട്ടിയെയും ഒരുപോലെ നയിച്ചു. ജനോപകാരപ്രദമായ പദ്ധതികളിലൂടെയാണ് കെഎസിആർ ജനമനസുകളിൽ ഇടം നേടിയത്. നിർധനർക്കും, കർഷകർക്കും, ഗ്രാമവാസികള്‍ക്കുമുള്ള സർക്കാർ പദ്ധതികൾ ശ്രദ്ധനേടി.
advertisement
ഹിന്ദു വിശ്വാസിയും ജ്യോതിഷത്തിൽ വലിയ വിശ്വാസവുമുള്ള കെസിആർ എല്ലാ വിജയങ്ങൾക്കും ദൈവത്തിനാണ് നന്ദി പറയുന്നത്. ബിജെപിയോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുമ്പോഴും മതേതരത്വ നിലപാടുകൾ മുറുകെപിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കെസിആർ സ്വീകരിച്ചത്. തന്റെ പ്രവർത്തനങ്ങൾ എല്ലാം തെലങ്കാനയുടെ ക്ഷേമത്തിനാണെന്നും സ്വന്തമായ ലാഭത്തിനായി ഒരു പ്രവർത്തനങ്ങളും ചെയ്യില്ലെന്ന വിശ്വാസം ജനങ്ങളിലെത്തിക്കാൻ ചന്ദ്രശേഖര റാവുവിന് സാധിച്ചു.
ഞാൻ നല്ലൊരു ഹിന്ദുവാണ്, ഞാൻ നല്ലൊരു മുസ്ലീമാണ്, ഞാൻ വലിയൊരു കമ്മണിസ്റ്റുമാണ് എന്ന് ആവർത്തിച്ച് പറഞ്ഞാണ് കെസിആർ വിമർശകർക്ക് മറുപടി നൽകുന്നത്. ചിലരുടെ ഉപദേശങ്ങൾ അവഗണിക്കുമ്പോഴും മറ്റ് ചിലരുടെ ഉപദേശങ്ങളെ സ്വീകരിക്കാനും കെസിആർ മറക്കാറില്ല. എഐഎംഐഎം ചിഫും ഹൈദരാബാദ് എംപിയുമായ അസാദുദീൻ ഒവൈസിയുമായുള്ള കെസിആറിന്റെ ഐക്യവും അത്തരത്തിൽ ഒരു ബന്ധമാണ്.
കെസിആറിന് ദേശീയ രാഷ്ട്രീയത്തിലും താൽപര്യമുണ്ടെന്നും അനുയോജ്യമായ സമയത്ത് മുഖ്യമന്ത്രി പദവി മകൻ കെ.ടി രാമറാവുവിന് കൈമാറി ദേശീയ രാഷ്ട്രീയത്തിലേക്ക് കെസിആർ പ്രവേശിക്കുമെന്ന് അടുത്തവ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു. അസംബ്ലി ഇലക്ഷനിലെ വൻ വിജയത്തോടെ കേന്ദ്രത്തിലെയും
സംസ്ഥാനത്തെയും വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് കെസിആർ.
Location :
First Published :
December 13, 2018 8:25 PM IST