കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

Last Updated:

കോവി‍ഡ് പോസിറ്റീവായവർക്ക് അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.

ബെംഗളൂരു: കർണാടക ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 43,238 സീറ്റുകളിലേക്ക് 1.17 ലക്ഷം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവി‍ഡ് പോസിറ്റീവായവർക്ക് അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവദിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ്.
ബിജെപി, കോൺഗ്രസ്, ജനതാദള്‍ എസ് എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. പ്രതിപക്ഷമായ ജെഡിഎസും ബിജെപിയും അടുത്ത കാലത്തായി അടുക്കുന്ന സൂചനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന നിയമസഭയിൽ നടന്ന ചർച്ചകൾക്കിടെ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൂട്ടായി നീക്കിയപ്പോൾ ഇത് ദൃശ്യമായിരുന്നു.
advertisement
വോട്ടെടുപ്പ് തടസം കൂടാതെ നടക്കുന്നതിന് മുൻകരുതൽ നടപടി സ്വീകരിച്ചതായി കമ്മീഷൻ അറിയിച്ചു. മാസ്ക് ധരിക്കുന്നതും വോട്ടിങ് കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാ ബൂത്തുകളിലും സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 27ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 30നാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement