RTPCR| കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക
ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് (Karnataka) പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ (RTPCR) നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്.
കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
“നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കുന്നത് നിർത്തലാക്കും. (വിമാനം, റെയിൽവേ, റോഡ് ഗതാഗതം, വ്യക്തിഗത വാഹനം).”- കർണാടക പ്രിൻസിപ്പൽ സെക്രട്ടറി ടികെ അനിൽ കുമാർ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. എന്നിരുന്നാലും, ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അധികാരികൾക്ക് നൽകണമെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
advertisement
Also Read- Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; ഒരു ലിറ്റർ പെട്രോളിനും ഡീസലിനും എത്ര രൂപ കൊടുക്കണം ?
കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത RT-PCR ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമായും കൈവശം വയ്ക്കണമെന്ന് 2021 ജൂണിലാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. ഇതിന് മുമ്പ്, കോവിഡ്-19 വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കർണാടക ഇളവ് നൽകിയിരുന്നു. എന്നാൽ, കേരളത്തിലും മഹാരാഷ്ട്രയിലും കേസുകളുടെ എണ്ണം കൂടിയതോടെ ജൂണിൽ വീണ്ടും വ്യവസ്ഥ കർശനമാക്കി.
advertisement
ഫെബ്രുവരി 16ന് കർണാടകയിൽ 1,849 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,418 പേർ രോഗമുക്തി നേടി. 24 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്ത് ആകെ സജീവമായ കോവിഡ്- 19 കേസുകളുടെ എണ്ണം 23,284 ആണ്. പോസിറ്റിവിറ്റി നിരക്ക് 1.90 മാണ്.
English Summary: Karnataka government which had earlier mandated a negative RT-PCR COVID-19 test result for travellers from the neighbouring states of Kerala and Goa has withdrawn the rule and announced on Thursday, that such travellers need not carry a negative RT-PCR result anymore.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2022 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
RTPCR| കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട