ഇന്റർഫേസ് /വാർത്ത /India / Hijab Row | ഹിജാബ് വിഷയം: വിവാദത്തെ ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി

Hijab Row | ഹിജാബ് വിഷയം: വിവാദത്തെ ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി

സുപ്രീം കോടതി

സുപ്രീം കോടതി

കർണാടയിലെ ഹിജാബ് വിവാദത്തെ ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി

  • Share this:

കർണാടയിലെ (Karnataka) ഹിജാബ് വിവാദത്തെ (Hijab Row) ദേശീയ വിഷയമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി (Supreme Court). വിഷയം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹർജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ (Chief Justice N.V. Ramana) വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷൽ ലീവ് പെറ്റീഷൻ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹിജാബ് വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണങ്ങളെ  ഹർജിക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കേസിൽ തീർപ്പുണ്ടാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബും, കാവി ഷാളും അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ ധരിക്കരുത് തുടങ്ങിയ കർണാടക ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കോടതിയിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനയിൽ ഊന്നി നിന്നുക്കൊണ്ട് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു വിഷയം ഡൽഹിയിലേക്ക് കൊണ്ടുവന്ന് ദേശീയ തലത്തിലേക്ക് എത്തിക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

വിഷയം തീർച്ചയായും കേൾക്കുമെന്നും, മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. വിഷയം പരിഗണിക്കണമെന്നാവശപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഡോ: ജെ. ഹല്ലി ഫെഡറേഷൻ, മാധ്യമ വിദ്യാർത്ഥി, കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയ വിദ്യാർത്ഥിനികൾ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്

ഹിജാബ് വിവാദം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസവും നിരസിച്ചിരുന്നു. കർണ്ണാടക ഹൈക്കോടതി അടിയന്തര സ്വഭാവത്തോടെ വിഷയം പരിഗണിക്കുന്നുണ്ടെന്നും കോടതി ഉത്തരവിന് ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ പ്രതികരണം.

മുതിർന്ന അഭിഭാഷകൻ കപിൽ സിബലായിരുന്നു ഹിജാബ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പെൺകുട്ടികൾക്ക് നേരെ കല്ലെറിയുന്നുവെന്നും, സ്കൂളുകൾ അടച്ചിട്ടുവെന്നും സിബൽ പറഞ്ഞു.

ശബരിമല കേസ് അടക്കം പരിഗണിക്കുന്ന ഒൻപതംഗ ബെഞ്ചിന് ഹിജാബ് വിഷയം വിടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

Summary: The Supreme Court rejects a demand for urgent hearing on Hijab Row, which has been causing quite a ripple in the educational institutions in Karnataka.  'We will interfere only at an appropriate time,' the Court said. A student in Karnataka had approached the Apex court seeking further legal recourse

First published:

Tags: Hijab row