അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ

Last Updated:

ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണം ഫോണിലൂടെ മാത്രം. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങൾ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോൺ കോളുകൾ വഴി ക്ഷണിക്കുമെന്ന് അവർ അറിയിച്ചു.
മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ചതായി അഭിഭാഷകൻ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷൻ നാലരമണിക്കൂറോളം നീണ്ടുനിന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ
Next Article
advertisement
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
  • രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും പാർട്ടിക്ക് വിധേയനാണെന്നും പറഞ്ഞു.

  • ലൈംഗികാരോപണ വിവാദങ്ങൾക്കു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

  • നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുമെന്നാണ് സൂചന.

View All
advertisement