ജയ്പുർ: കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉടമയെ കൊന്നതോടെ ഒട്ടകത്തെ നാട്ടുകാര്‍ ചേർന്ന് അടിച്ചുകൊന്നു.
കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തിന്റെ അടുത്തേക്ക് പോകുന്നതിനായി കയർ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനിടെ ഒട്ടകം അക്രമസക്തമായി ഉടമയെ ആക്രമിക്കുകയായിരുന്നു. ഉടമയെ ചവിട്ടിവീഴ്ത്തിയ ഒട്ടകം ഉടമയുടെ കഴുത്തിൽ കടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു.
Also Read-ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
ഉടമയുടെ തല കടിച്ചെടുത്ത ഒട്ടകം തല ചവച്ചരച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓട്ടകത്തെ ക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു. മർദനത്തിൽ തലയ്ക്കടിയേറ്റ ഒട്ടകം ചത്തു. ഒട്ടകത്തെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അക്രമസക്തനായ ഒട്ടകം കൂടുതൽ അപകടകാരിയാകുമെന്നും മറ്റുള്ളവരെ അക്രമിക്കാൻ സാധ്യതയുള്ളതിനാലുമാണ് തല്ലി കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.