നിത്യാനന്ദയും കൈലാസവും ഉള്ള രാജ്യം യുഎസ്കെ എവിടെ ആണ്?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച പ്രത്യേക രാജ്യമാണ് കൈലാസ എന്ന് നിത്യാനന്ദയുടെ ശിഷ്യ പറഞ്ഞു
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദ എവിടെയാണെന്ന ഉത്തരമില്ലാ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു. സ്വാമി നിത്യാനന്ദ ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം (യുഎസ്‌കെ) എന്ന പ്രത്യേക രാജ്യത്തിലാണെന്ന് അദ്ദേഹത്തിന്റെ ശിഷ്യ അർച്ചന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
മധുരയിലെ ഒരു മഠത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ നിത്യാനന്ദ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. നിത്യാനന്ദ എവിടെയാണ്? അദ്ദേഹം പ്രത്യേക രാജ്യമെന്ന് അവകാശപ്പെടുന്ന കൈലാസം എവിടെയാണെന്നും കോടതി ചോദിച്ചു. കോടതിയുടെ ചോദ്യങ്ങൾക്ക് നിത്യാനന്ദയുടെ അഭിഭാഷകന് പകരമെത്തിയ ശിഷ്യ അർച്ചനയാണ് മറുപടി നൽകിയത്.
അവിടെ എങ്ങനെയെത്തും..? കൈലാസം സന്ദർശിക്കാൻ വിസയും പാസ്പോർട്ടും വേണോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഓസ്ട്രേലിയയ്ക്കടുത്തുള്ള 'യുഎസ്കെ' (യുണൈറ്റഡ് സ്‌റ്റേറ്റ് ഓഫ് കൈലാസം) എന്ന പ്രത്യേക രാജ്യത്താണു താമസിക്കുന്ന തെന്നും ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച രാജ്യമാണെന്നും ഇവർ കോടതിയെ അറിയിച്ചു.
advertisement
നിത്യാനന്ദയ്ക്ക് വേണ്ടി പുതിയ അഭിഭാഷകനെ നിയമിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ അഭിഭാഷകനെ ചുമ തലപ്പെടുത്താൻ അനുവദിച്ച കോടതി, കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
June 20, 2025 10:59 AM IST