മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങ് ഠാക്കൂര്‍ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ബിജെപി മുൻ എം പി പ്രഗ്യാ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് കോടതി വെറുതെവിട്ടത്
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിൽ മുഴുവൻ പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. ബിജെപി മുൻ എം പി പ്രഗ്യാ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. തെളിവുകളുടെ അഭാവവും അന്വേഷണ ഏജൻസികളുടെ നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
2008 സെപ്റ്റംബർ 29ന് രാത്രിയിൽ ബിക്കുചൗക്കിലാണ് സ്ഫോടനമുണ്ടായത്. ചെറിയ പെരുന്നാൾ തലേന്ന് മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽഎംഎൽ ഫ്രീഡം മോട്ടാർസൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. ആറുപേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാഷ്ട്രീയവും സാമുദായികവുമായ വശങ്ങൾ കാരണം ഈ കേസ് ദേശീയ ശ്രദ്ധ ആകർഷിച്ചു, വിചാരണ 17 വർഷത്തിലേറെ നീണ്ടുനിന്നു.
ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് പ്രതികളെ പിടികൂടിയത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നാണ് ആരോപണം. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്.
advertisement
2011ല്‍ എൻഐഎ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസിൽ മകോക നിയമം പിൻവലിക്കുകയും ചെയ്തു. 323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു.
Summary: An NIA court on Thursday acquitted all seven accused in the 2008 Malegaon blast case, including BJP MP Pragya Singh Thakur and Lt Col Prasad Purohit. The court cited lack of evidence and procedural lapses by the investigating agencies as key reasons behind the acquittal.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 31, 2025 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങ് ഠാക്കൂര്‍ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു