പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപാമ്പിനോട് ഉപമിച്ച എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ആഞ്ഞടിച്ച് ബിജെപി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. ഇതിനിടെയാണ് മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.
മെയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കല്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിവാദ പരാമര്‍ശം. മോദിക്കെതിരെ നടത്തുന്ന ഇത്തരം പരാമർശങ്ങൾക്ക് കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി തിരിച്ചടിച്ചു.. പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഖാർഗെ രംഗത്തുവന്നു.. മോദിയെ അല്ല ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമർശിച്ചതെന്ന് ഖർഗെ വിശദീകരിച്ചു.
It wasn’t meant for PM Modi, what I meant was BJP’s ideology is ‘like a snake’. I never said this personally for PM Modi, what I said was their ideology is like a snake and if you try to touch it, your death is certain: Congress chief Mallikarjun Kharge clarifies over his earlier… https://t.co/qBO2S0TSz5 pic.twitter.com/d32oN97zCe
— ANI (@ANI) April 27, 2023
‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങൾ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു’ -എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
Also Read- സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റില്ല; കർണാടകത്തിൽ മൂന്നാം പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്
സംഭവം വിവാദമായതിന് പിന്നാലെ മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഖാര്‍ഗെ രംഗത്തെത്തി. ‘ എന്‍റെ പരാമര്‍ശം പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചല്ല, ഞാൻ ഉദ്ദേശിച്ചത് ബിജെപിയുടെ പ്രത്യയശാസ്ത്രം ‘പാമ്പിനെപ്പോലെയാണ്’ എന്നാണ്. ഞാൻ ഒരിക്കലും പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ല, അവരുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണെന്നും നിങ്ങൾ അതിൽ തൊടാൻ ശ്രമിച്ചാൽ നിങ്ങളുടെ മരണം ഉറപ്പാണെന്നും ആണ് ഞാന്‍ പറഞ്ഞത്’ – ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka Election, Karnataka-election-2023, Mallikarjun Kharge, Pm modi