തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ പൂജാരിമാരുടെയും മുക്രിമാരുടെയും പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ പൂജാരിമാരുടെയും മുക്രിമാരുടെയും പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു. 500 രൂപ യാണ് വർദ്ധനവ്. ഈ പരിഷ്കരണത്തിലൂടെ പ്രതിമാസ ഓണറേറിയം 2,000 രൂപയായി ഉയരുമെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ, ആസാം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നായിരിക്കും വോട്ടെണ്ണൽ.
നമ്മുടെ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ജീവിതം നിലനിർത്തുന്നതിൽ പൂജാരിമാരും മുക്രിമാരും നൽകുന്ന സേവനം മഹത്തരമാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ഓണറേറിയം വർദ്ധിപ്പിച്ചതിനൊപ്പം പൂജാരിമാരും മുക്രിമാരും സമർപ്പിച്ച പുതിയ അപേക്ഷകളെല്ലാം സർക്കാർ അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നമ്മുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിന്റെ സംരക്ഷകരാണ് ഇവരെന്നും അവർക്ക് അർഹമായ അംഗീകാരവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ഓരോ സമുദായത്തെയും പാരമ്പര്യത്തെയും വിലമതിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായ ഒരു സാഹചര്യം വളർത്തിയെടുക്കുന്നതിൽ സർക്കാർ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
Mar 15, 2026 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ പൂജാരിമാരുടെയും മുക്രിമാരുടെയും പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു







