ഇത് ശരിയല്ല; എല്ലാവര്‍ക്കും രണ്ട് ലഡു എനിക്ക് മാത്രം ഒന്ന്; മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനില്‍ പരാതി
- Published by:Sneha Reghu
- news18-malayalam
Last Updated:
പരാതിപ്പെട്ടയാള്‍ റോഡില്‍ നില്‍ക്കുമ്പോഴാണ് പ്യൂണ്‍ അദ്ദേഹത്തിന് ലഡ്ഡു നല്‍കിയത്
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു ഗ്രാമീണന്‍ അസാധാരണമായ ഒരു പരാതിയുമായി മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ചു.
ഗ്രാമപഞ്ചായത്ത് ഭവനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം. പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രണ്ട് ലഡ്ഡു ലഭിച്ചപ്പോള്‍ ഗ്രാമവാസിയായ കമലേഷ് ഖുഷ്വാഹയ്ക്ക് മാത്രം ഒരു ലഡ്ഡുവാണ് ലഭിച്ചത്. ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനില്‍ ലഭിച്ച പരാതി.
രണ്ട് ലഡ്ഡു വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പതാക ഉയര്‍ത്തിയതിനുശേഷം പഞ്ചായത്ത് മധുരപലഹാരം ശരിയായി വിതരണം ചെയ്തിട്ടില്ലെന്നും വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും ഖുഷ്വാഹ പരാതിയില്‍ പറഞ്ഞു.
advertisement
പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പിന്നീട് നടന്ന സംഭവങ്ങള്‍ സ്ഥിരീകരിച്ചു. പരാതിപ്പെട്ടയാള്‍ പുറത്ത് റോഡില്‍ നില്‍ക്കുകയായിരുന്നുവെന്നും പ്യൂണ്‍ അദ്ദേഹത്തിന് ലഡ്ഡു നല്‍കി. പക്ഷേ, അദ്ദേഹം രണ്ട് ലഡ്ഡു വേണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും പ്യൂണ്‍ അത് നിരസിച്ചപ്പോള്‍ ഹെല്‍പ്പ്‌ലൈനിലേക്ക് വിളിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറി എന്‍ഡിടിവിയോട് പറഞ്ഞു.
പരാതിക്കാരനെ സമാധാനിപ്പിക്കാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു കിലോഗ്രാം മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചു.
2020 ജനുവരിയില്‍ ജില്ലയിലെ ഒരു ഗ്രാമീണന്‍ തകരാറിലായ ഹാന്‍ഡ് പമ്പിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പിലെ അന്നത്തെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിആര്‍ ഗോയല്‍ പരാതിക്ക് മറുപടിയെഴുതി. പരാതിക്കാരന് ഭ്രാന്താണെന്നും ഹാന്‍ഡ് പമ്പിന് തകരാറില്ലെന്നും ഉദ്യോഗസ്ഥന്‍ മറുപടിയില്‍ പറഞ്ഞു. പരാതിക്കാരനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ചെയ്തു. അയാള്‍ വകുപ്പിലെ മെക്കാനിക്കിനെ ഉപദ്രവിച്ചതായും അറിയിച്ചു. വളരെ മോശമായി പരാതിക്കാരനെ അധിക്ഷേപിക്കുന്നതായിരുന്നു മറുപടി.
advertisement
ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ ഒരു കോലാഹലത്തിന് കാരണമായി. തുടര്‍ന്ന് സൂപ്രണ്ട് എഞ്ചിനീയര്‍ക്ക് നോട്ടീസ് നല്‍കി. പിന്നീട് ഉദ്യോഗസ്ഥന്‍ തന്റെ ഐഡി ദുരുപയോഗം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Madhya Pradesh
First Published :
August 23, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇത് ശരിയല്ല; എല്ലാവര്‍ക്കും രണ്ട് ലഡു എനിക്ക് മാത്രം ഒന്ന്; മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനില്‍ പരാതി