OIC | പ്രവാചക നിന്ദാവിവാദം;ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്കെതിരെ ഇന്ത്യ; 'പ്രസ്താവന തെറ്റിധരിപ്പിക്കുന്നത്'
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു
ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തില്‍ മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍(ഒ.ഐ.സി) നടത്തിയ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് ഒ.ഐ.സി സെക്രട്ടേറിയറ്റിന് എതിരെ രംഗത്ത് വന്നത്.
ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന
ഒഐസിയുടെ ജനറൽ സെക്രട്ടേറിയറ്റിന്റെ സമീപകാല പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞതിങ്ങനെ:
"ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) ജനറൽ സെക്രട്ടേറിയറ്റിൽ നിന്ന് ഇന്ത്യയെക്കുറിച്ചുള്ള പ്രസ്താവന കണ്ടു. ഒഐസി സെക്രട്ടേറിയറ്റിന്റെ അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങൾ ഇന്ത്യൻ സർക്കാർ അർത്ഥശങ്കയ്ക്കിടയില്ലാത്ത തരത്തിൽ നിരാകരിക്കുന്നു. ഇന്ത്യാ ഗവൺമെന്റ് എല്ലാ മതങ്ങൾക്കും ഏറ്റവും ഉയര്‍ന്ന ബഹുമാനം കല്പിക്കുന്നു.
മതപരമായ ഒരു വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്ന ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും നടത്തിയത് ചില വ്യക്തികളാണ്. അവ, യാതൊരു തരത്തിലും, ഇന്ത്യൻ സർക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നില്ല. ആ വ്യക്തികൾക്കെതിരെ ബന്ധപ്പെട്ട ഘടകങ്ങൾ ഇതോടകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
advertisement
വീണ്ടും ഒഐസിസി സെക്രട്ടേറിയറ്റ് പ്രത്യേക ലക്ഷ്യത്തോടെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തീരുമാനിച്ചത് ഖേദകരമാണ്. ഇത് നിക്ഷിപ്ത താൽപ്പര്യക്കാരുടെ പ്രേരണയിൽ മുന്നോട്ടു വെക്കപ്പെടുന്ന അതിന്റെ വിഭാഗീയ അജണ്ടയെ തുറന്നുകാട്ടുന്നതാണ്.
വർഗീയ സമീപനം തുടരുന്നത് അവസാനിപ്പിക്കാനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അവയ്ക്ക് അർഹമായ ബഹുമാനം കാണിക്കാനും ഒഐസി സെക്രട്ടേറിയറ്റിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.
Our response to media queries regarding recent statement by General Secretariat of the OIC:https://t.co/961dqr76qf pic.twitter.com/qrbKgtoWnC
— Arindam Bagchi (@MEAIndia) June 6, 2022
advertisement
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.
ചാനല്‍ ചര്‍ച്ചക്കിടയില്‍ വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ നടപടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2022 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
OIC | പ്രവാചക നിന്ദാവിവാദം;ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്കെതിരെ ഇന്ത്യ; 'പ്രസ്താവന തെറ്റിധരിപ്പിക്കുന്നത്'