#MISSIONPAANI: വരണ്ടുണങ്ങിയ കോട്ട് ദ്വാറിന്റെ മുഖം മാറി; ഇനി ജല സമൃദ്ധം
Last Updated:
24 മാസത്തെ കഠിന പ്രയത്നം കൊണ്ട് ഒരു കൂട്ടം യുവാക്കൾ കോട്ട്ദ്വാറിൽ നടത്തിയത് വലിയൊരു വിപ്ലവമായിരുന്നു.
ഡെറാഡൂൺ: വലിയ ജലക്ഷാമമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ജല സംരക്ഷണത്തിന്റെ ഏത് അറിവും ചെറുതല്ല. അത്തരത്തിൽ ഡെറാഡൂണിലെ കോട്ട്ദ്വാർറിൽ നിന്ന് വലിയ പാഠങ്ങളാണ് നമുക്ക് പഠിക്കാനുള്ളത്. വരണ്ടുണങ്ങിയ കോട്ട്ദ്വാറിൽ ജല ഉറവിടങ്ങൾ സംരക്ഷിച്ചു കൊണ്ട് വിപ്ലവം തീർത്ത വലിയ പാഠം. 24 മാസത്തെ കഠിന പ്രയത്നം കൊണ്ട് ഒരു കൂട്ടം യുവാക്കൾ കോട്ട്ദ്വാറിൽ നടത്തിയത് വലിയൊരു വിപ്ലവമായിരുന്നു.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ വ്യാവസായിക മേഖലയാണ് കോട്ട്ദ്വാർ. ജലദൗർലഭ്യം വളരെയധികം നേരിടുന്ന പ്രദേശമായിരുന്നു ഇത്. നഗരത്തിലെ കോളനികളുടെ പ്രധാന ജല ഉറവിടം ഇവിടത്തെ ഭൂഗർഭ ജലം തന്നെയായിരുന്നു. മനുഷ്യർ മാത്രമല്ല പക്ഷി മൃഗാദികളും ആശ്രയിച്ചിരുന്നത് ഈ ഭൂഗർഭ ജലത്തെ തന്നൊയായിരുന്നു.
2017ലാണ് കോട്ട്ദ്വാറിലെ ജലവിപ്ലവത്തിന് തുടക്കമായത്. മനോജ് നേഗി എന്ന ചെറുപ്പക്കാരനിലൂടെയായിരുന്നു ഇത്. രാജ്യതലസ്ഥാനത്തെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു നേഗി. ന്യൂഡൽഹിയിലെ മലിനീകരണത്തെ തുടർന്നായിരുന്നു അദ്ദേഹം അവിടെ നിന്ന് സ്വന്തം സ്ഥലമായിരുന്ന കോട്ട്ദ്വാറിലേക്ക് മാറ്റം വാങ്ങിയത്. ശുദ്ധ വായുവും ശുദ്ധ ജലവും ആഗ്രഹിച്ചെത്തിയ നേഗി കോട്ട്ദ്വാറിന്റെ പുതിയ അവസ്ഥ കണ്ട് ഞെട്ടിപ്പോവുകയായിരുന്നു.
advertisement
വ്യവസായ വത്കരണം കോട്ട്ദ്വാറിനെ തകർത്തുകളഞ്ഞു. ജലത്തിനു വേണ്ടി ആളുകൾ തമ്മിൽ തല്ലുന്ന കാഴ്ചയാണ് നേഗി കണ്ടത്. അങ്ങനെയാണ് ഇതിനൊരു മാറ്റം വരുത്തമെന്ന ചിന്ത നേഗിയിലുണ്ടായത്. സമാനമായി ചിന്തിക്കുന്ന ചില സുഹൃത്തുക്കളുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തു.
മഴക്കാലത്ത് ജലം സംഭരിക്കുകയായിരുന്നു ഇതിനു വേണ്ടി ആദ്യം ചെയ്തത്. അതിനായി ചെറിയ കുഴികൾ നിർമിച്ച് ജലം സംഭരിച്ചു. ധാരാളം മരത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. അടുത്ത മഴയിൽ ധാരാളം ജലം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
advertisement
വാൾ ഓഫ് കൈൻഡ്നെസ് എന്നാണ് യുവാക്കളുടെ ഈ സംഘത്തിന്റെ പേര്. 20 പേരാണ് ഇതിലുള്ളത്. സ്വന്തം ചെലവിൽ തന്നെയാണ് ഇവർ ഇതൊക്കെ ചെയ്തിരിക്കുന്നത്. മഴ വെള്ളം സംഭരിക്കുന്നതിനുള്ള അടുത്ത പടിയായി കുളങ്ങൾ നിർമിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ ഫണ്ട് വലിയൊരി പ്രശ്നമായി. ഒരു കുളം നിർമിക്കുന്നതിന് 10,000 രൂപ വരെയാണ് ചെലവ്.
അപ്പോഴായിരുന്നു പ്രദേശത്തുള്ള ഒരു കോൺട്രാക്ടർ കുളം കുഴിക്കുന്നതിനുള്ള ഉപകരങ്ങൾ സൗജന്യാമായി നൽകിയത്. ഇതോടെ കോട്ട്ദ്വാറിന്റെ മുഖം മാറി. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിലൂടെ ജല ഉറവിടങ്ങൾക്ക് പുതുജീവൻ നൽകി.
advertisement
ഈ സംഘത്തിന്റെ പുതിയ ലക്ഷ്യം കോട്ട്ദ്വാറിന് ജീവൻ നൽകുന്ന ഖോ നദി വൃത്തിയാക്കുക എന്നതാണ്. ഖോ നദി മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് വൃത്തിയാക്കുക എന്നത് ഹെർകൂലിയൻ ടാസ്കാണ്. നദി വൃത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഗ്രൂപ്പിലെ ഒരംഗമായസപ്ന പറഞ്ഞു.
നീതി ആയോഗിന്റെ റിപ്പോർട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ 16793 ഗ്രാമങ്ങളിലെ 3.5 ശതമാനം പേർ പ്രകൃത്യാലുള്ള ഉറവിടങ്ങളെയാണ് ജലത്തിനായി ആശ്രയിക്കുന്നത്. സംസ്ഥാനത്തെ 666 ജല ഉറവിടങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മറ്റൊരു റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് നേഗിയെ പോലുള്ള യുവാക്കളുടെ പ്രയത്നം ശ്രദ്ധേയമാകുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2019 9:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
#MISSIONPAANI: വരണ്ടുണങ്ങിയ കോട്ട് ദ്വാറിന്റെ മുഖം മാറി; ഇനി ജല സമൃദ്ധം