Modi@8 | മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രി
- Published by:Rajesh V
- trending desk
Last Updated:
''ഞങ്ങളിപ്പോൾ അഭിമാനമുള്ള ഇന്ത്യക്കാരാണ്. നേരത്തെ ഞങ്ങൾക്ക് ശരിയായ രീതിയിലുള്ള പരിഗണന ലഭിച്ചിരുന്നില്ല. കേന്ദ്രമന്ത്രിമാരുടെ ശരീരഭാഷയിൽ നിന്നു പോലും അവർ ഞങ്ങളെ അവജ്ഞയോടെയാണ് കാണുന്നതെന്നാണ് മുൻപ് വ്യക്തമായിരുന്നത്. ഇപ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.''
നരേന്ദ്ര മോദി (Narendra Modi) സർക്കാരിന്റെ എട്ടാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഭാരതീയ ജനതാ പാർട്ടി (Bharatiya Janata Party). ഈ സാഹചര്യത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ (Northeast States) മോദി സർക്കാരിന്റെ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചും മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എൻ ബിരേൻ സിംഗ് (N Biren Singh) ന്യൂസ് 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
നരേന്ദ്ര മോദിയുമൊത്തുള്ള പ്രവർത്തനം എങ്ങനെയായിരുന്നു?
വ്യത്യസ്തനായ ഒരു നേതാവാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി. അദ്ദേഹം ഒരു ഇതിഹാസമാണ്. ബിജെപിയിലേക്ക് വരുന്നതിന് മുമ്പ് ഞാൻ മറ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മോദി ആശയങ്ങൾ രൂപപ്പെടുത്തുകയും അവ നമ്മോട് പങ്കുവെക്കുകയും ചെയ്യുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്.
2014 ന് ശേഷം വടക്കുകിഴക്ക് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായി നിങ്ങൾ കരുതുന്നുണ്ടോ?
വളരെ നല്ല ചോദ്യം. വടക്കുകിഴക്കൻ സംസ്ഥാനത്തുള്ള ഒരാൾ എന്ന നിലയിൽ മുൻപ് എനിക്ക് തോന്നിയതും ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നതുമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മോദിജിക്ക് മുമ്പ് ഇന്ത്യക്കാർ ഞങ്ങളെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. ഞങ്ങൾക്ക് എന്തെങ്കിലും പറയണമെന്നു തോന്നിയപ്പോഴൊന്നും ഇന്നത്തേതു പോലെ അവസരം നൽകിയിരുന്നില്ല.
advertisement
Also Read- Modi@8: മയിൽ തൊപ്പി മുതൽ വർണ്ണാഭമായ പഗ്ഡികൾ - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിരോവസ്ത്രങ്ങൾ
ഇപ്പോൾ ഡൽഹിയിലേക്ക് പോയാൽ എനിക്ക് ആവശ്യമുള്ളതെന്തും നൽകാനും സഹായിക്കാനും പലരും തയ്യാറാണ്. ഉദാഹരണത്തിന്, 2017-ൽ സർക്കാർ രൂപീകരണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി 'ഘർ ഘർ ജൽ' (ghar ghar jal) പ്രഖ്യാപിച്ചു. ആ സമയത്ത് ഞാൻ 3500 കോടിയുടെ പ്രൊപ്പോസൽ മുന്നോട്ടു വെച്ചു. മണിപ്പൂർ പോലൊരു സംസ്ഥാനത്തിന് 3500 കോടി രൂപ ഒരു വലിയ നിർദ്ദേശമാണ്. അത് നടപ്പിലാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യോഗത്തിന് ശേഷം, സീനിയർ സെക്രട്ടറിയോട് എന്തെങ്കിലും ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് അനുമതി ലഭിച്ചു. ഏഴ് മാസത്തിനുള്ളിൽ പദ്ധതി ആരംഭിച്ചു.
advertisement
വടക്കുകിഴക്കൻ മേഖലയ്ക്ക് നൽകിയ ഊന്നൽ?
ഞങ്ങളിപ്പോൾ അഭിമാനമുള്ള ഇന്ത്യക്കാരാണ്. നേരത്തെ ഞങ്ങൾക്ക് ശരിയായ രീതിയിലുള്ള പരിഗണന ലഭിച്ചിരുന്നില്ല. കേന്ദ്രമന്ത്രിമാരുടെ ശരീരഭാഷയിൽ നിന്നു പോലും അവർ ഞങ്ങളെ അവജ്ഞയോടെയാണ് കാണുന്നതെന്നാണ് മുൻപ് വ്യക്തമായിരുന്നത്. ഇപ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. വടക്കുകിഴക്കൻ പ്രദേശങ്ങളെ സ്വന്തം കുടുംബത്തെ പോലെയാണ് മോദിജി കണക്കാക്കുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ 50-ലധികം തവണ മോദിജി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ അദ്ദേഹം നിരവധി തവണ സന്ദർശനം നടത്തിയിട്ടും അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാർ ഒന്നിടവിട്ട ദിവസങ്ങളിൽ വന്ന് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നത് ഞങ്ങളൊരു കുടുംബമാണെന്ന തോന്നൽ നൽകുന്നുണ്ട്.
advertisement
പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഏതെങ്കിലും രസകരമായ സംഭവം ഓർക്കുന്നുണ്ടോ?
വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുവാണ് അദ്ദേഹം. മണിപ്പൂരിന്റെ തനതായ സംസ്കാരം അദ്ദേഹം ശ്രദ്ധയോടെ പാലിക്കാറുണ്ട്. ഡൽഹിയിൽ ചെന്ന് അദ്ദേഹത്തിന് ലീറം ഫീ (leirum phee - പരമ്പരാഗത മണിപ്പൂരി) ടവൽ സമ്മാനിച്ച് ഇതവിടുത്തെ പ്രശസ്തമായൊരു സാധനമാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ലെയ്‌റം ഫീയെക്കുറിച്ച് തനിക്കറിയാമെന്നും ഇത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് വലിയ സന്തോഷം തോന്നി. പിന്നീട്, ഗംഗയിൽ പുണ്യസ്നാനം ചെയ്യുമ്പോൾ അദ്ദേഹം ഇത് ധരിച്ചതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മണിപ്പൂരിന്റെ കായിക താരങ്ങളെ അദ്ദേഹം പ്രശംസിക്കുന്ന രീതിയും വളരെ മികച്ചതാണ്.
advertisement
ഒരു പ്രതിസന്ധി ഘട്ടത്തെ മുതിർന്ന നേതാവായ മോദി നേരിടുന്നത് എങ്ങനെയാണ്?
ചെറുതാണെങ്കിലും സങ്കീർണ്ണതകൾ നിറഞ്ഞ ഒരു സംസ്ഥാനമാണ് മണിപ്പൂർ. നിർണായക വിഷയങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം ഞാൻ പറയുന്നത് കേൾക്കുകയും ഞങ്ങളെ നയിക്കുകയും ചെയ്യാറുണ്ട്. അതു സംബന്ധിച്ച മാർഗ നിർദേശങ്ങളും നൽകാറുണ്ട്. ഒരിക്കൽ ഒരു നിർണായക സാഹചര്യം ഉണ്ടായി. ഞാൻ അതേക്കുറിച്ച് മോദിജിയോട് സംസാരിച്ചപ്പോൾ അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ആവശ്യം ന്യായമാണെന്നു പറഞ്ഞ അദ്ദേഹം അമിത് ജിയുമായി (Amit (Shah) സംസാരിക്കാനും പറഞ്ഞു. അദ്ദേഹത്തിൽ നിന്നും ഒരു പരിഹാരം ലഭിക്കും എന്നും മോദിജി പറഞ്ഞു. ''നിങ്ങൾ അമിത് ഭായിയെ കണ്ടിട്ടുണ്ടോ? പോയി കാണൂ, അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഒരു വ്യക്തമായ പരിഹാരം ഉണ്ടാകും'', എന്നാണ് മോദി പറഞ്ഞത്. തുടർന്ന് ഞാൻ അമിത് ജിയുടെ അടുത്തേക്ക് പോയി. അതൊരു കുടുംബം പോലെയാണ്.
advertisement
മോദി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?
ഞാൻ നൂറ് ശതമാനത്തിലേറെ മാർക്ക് കൊടുക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രാജ്യമെമ്പാടും നിരവധി മാറ്റങ്ങൾ നിങ്ങൾ കാണുന്നുണ്ട്. മണിപ്പൂർ എങ്ങനെ മാറിയെന്ന് നോക്കൂ. അഫ്സ്പക്കുള്ള (ആംര്‍ഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്ട് - Armed Forces Special Powers Act -AFSPA)) ഇന്നർ ലൈൻ പെർമിറ്റ് കുറച്ചു. മണിപ്പൂരിലെ രക്തസാക്ഷികളെ ആൻഡമാനിൽ ആദരിച്ചു. മണിപ്പൂരികളുടെ വികാരങ്ങളെ അദ്ദേഹം പരിഗണിച്ചു. അദ്ദേഹം 100-ൽ കൂടുതൽ മാർക്ക് അർഹിക്കുന്നു. മുമ്പ് ഞങ്ങൾ ലജ്ജിച്ചിരുന്നവരാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം കാരണം ഞങ്ങൾ അഭിമാനിക്കുന്ന ഇന്ത്യക്കാരാണ്.
advertisement
പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളത്?
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കാനും ബഹുമാനിക്കാനും ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. മോദിജിയെപ്പോലുള്ള നേതാക്കളെ ലഭിക്കാൻ വളരെ പ്രയാസമുള്ളതിനാൽ അദ്ദേഹം 15 വർഷത്തിലേറെ തുടരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. അന്താരാഷ്‌ട്രതലത്തിൽ നമ്മെ നയിക്കാൻ കഴിയുന്ന ഒരേയൊരു നേതാവാണ് അദ്ദേഹം. അദ്ദേഹം പ്രധാനമന്ത്രിയായി തുടർന്നാൽ നമ്മുടെ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തും.
2019 മെയ് 30 നായിരുന്നു രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഭൂരിപക്ഷം വർദ്ധിപ്പിച്ച് തുടർഭരണത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രി എന്ന റെക്കോർഡും മോദിക്കുണ്ട്. മോദി സർക്കാർ 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിയെ ബിജെപി നിയോഗിച്ചിരുന്നു. മെയ് 26 നാണ് സർക്കാരിന്റെ എട്ടാം വാർഷികം. സർക്കാരിന്റെ നേട്ടങ്ങളും പ്രകടന വിശദാംശങ്ങളും എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയാൻ മുതിർന്ന നേതാക്കളുടെ ഒരു സംഘം രൂപീകരിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2022 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Modi@8 | മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രി