ലോക്ക്ഡൗൺ ദിനങ്ങളിലെ നിയന്ത്രണങ്ങൾക്ക് ശേഷം തുറന്ന മദ്യശാലകൾ പൂട്ടുന്നു. പശ്ചിമബംഗാളിലാണ് സംഭവം. മദ്യത്തിന്റെ സ്റ്റോക് തീർന്നതാണ് പൂട്ടാൻ കാരണം എന്ന് ലൈസൻസീസ് അസോസിയേഷൻ പ്രതിനിധി വ്യക്തമാക്കി.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഉൽപ്പാദനം വർധിപ്പിക്കാൻ ആവശ്യമായ തൊഴിലാളികൾ ഇല്ലാതായതാണ് മദ്യലഭ്യതയെ ബാധിക്കാനുള്ള കാരണം.
ഉൽപ്പാദന രംഗത്തെ കാര്യങ്ങൾ പൂർവസ്ഥിതിയിലാവാൻ ഒരുമാസത്തിലധികം വേണ്ടിവരുമെന്നാണ് പശ്ചിമ ബംഗാളിലെ വിദേശമദ്യ നിർമ്മാതാക്കളുടെയും വില്പനക്കാരുടെയും സംഘടനാ പ്രതിനിധി പറയുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.