advertisement

ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി

Last Updated:

പത്ത് ദിവസം മുമ്പാണ് നാല് മക്കളുടെ അമ്മയായ സ്ത്രീ തന്റെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 28 കാരനായ കാമുകനൊപ്പം ജീവിക്കാൻ പോയത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ 40 കാരിയായ വീട്ടമ്മ, മക്കളുടെയും കുടുംബത്തിന്റെയും വൈകാരികമായ അഭ്യർത്ഥനയെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി. ഉത്തർപ്രദേശിലെ കാംപിയർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് നാല് മക്കളുടെ അമ്മയായ സ്ത്രീ തന്റെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മണിറാം സ്വദേശിയായ 28 കാരനായ കാമുകനൊപ്പം ജീവിക്കാൻ പോയത്. ഇൻസ്റ്റഗ്രാം വഴിയുള്ള ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
‌സ്ത്രീയെ കാണാതായതിനെത്തുടർന്ന് കുടുംബം തിരച്ചിൽ നടത്തിയെങ്കിലും ആദ്യം സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് ഇവർ പിപിഗഞ്ച് മേഖലയിൽ ഒരു വാടകവീട്ടിൽ യുവാവിനൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. ‌ശനിയാഴ്ച ഭർത്താവും മക്കളും ബന്ധുക്കളും ഈ സ്ഥലത്തെത്തി വീട്ടിലേക്ക് മടങ്ങാൻ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാൽ ആദ്യം ഇവർ മടങ്ങാൻ വിസമ്മതിക്കുകയും കാമുകനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിപിഗഞ്ച് പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയും അനുനയശ്രമങ്ങളും നടത്തി. ചർച്ചയ്ക്കിടെ മക്കളുടെ വൈകാരികമായ അഭ്യർത്ഥനകളും കുടുംബാംഗങ്ങളുടെ നിർബന്ധവും സ്ത്രീയുടെ മനസ്സ് മാറ്റി. ഒടുവിൽ മക്കൾക്കൊപ്പം പോകാൻ ഇവർ സമ്മതിച്ചു. പോലീസ് ഇവരെ സുരക്ഷിതമായി കുടുംബത്തോടൊപ്പം അയച്ചു.
advertisement
പ്രശ്നം സൗഹാർദപരമായി പരിഹരിച്ചതായും സ്ത്രീയെ കുടുംബത്തോടൊപ്പം അയച്ചതായും എസ്എച്ച്ഒ അരുൺ കുമാർ സിംഗ് സ്ഥിരീകരിച്ചു.
Summary: A 40-year-old woman from Uttar Pradesh, who had eloped with a man she met on Instagram, has returned to her family following a heartfelt intervention by her four children and local police. About ten days ago, the woman left her husband and four children in a village under the Campierganj police station area to live with her 28-year-old lover, whom she had befriended through Instagram. After a frantic search, her family tracked her down to a rented accommodation in the Pipiganj area, where she was staying with the younger man.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
Next Article
advertisement
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 28 കാരനൊപ്പം ഒളിച്ചോടിയ 40 കാരി മക്കളുടെ അഭ്യർത്ഥനയോടെ തിരിച്ചെത്തി

  • പത്ത് ദിവസം മുമ്പ് ഭർത്താവിനെയും നാല് മക്കളെയും ഉപേക്ഷിച്ച സ്ത്രീയെ കുടുംബം തിരച്ചിൽ കണ്ടെത്തി

  • പോലീസിന്റെ ഇടപെടലും മക്കളുടെ വികാരപരമായ അഭ്യർത്ഥനയും സ്ത്രീയെ കുടുംബത്തിലേക്ക് തിരിച്ചുവരിച്ചു

View All
advertisement