advertisement

ഓടുന്ന കാറിലിരുന്ന കുട്ടി ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞു ; പോലീസ് കേസെടുത്തു

Last Updated:

കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും നേരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുകയായിരുന്നു

News18
News18
ഡൽഹി: ഭൽസ്വ ഫ്ലൈഓവറിൽ ഓടുന്ന കാറിലിരുന്ന് ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം നിറച്ച ബലൂണുകൾ എറിഞ്ഞ സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. മാർച്ച് 27-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി.
കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും നേരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്തരത്തിൽ എറിഞ്ഞ ഒരു ബലൂൺ ദേഹത്ത് പതിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഒരു ബൈക്ക് യാത്രക്കാരൻ ഫ്ലൈഓവറിന്റെ കൈവരിയിൽ ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടി ഈ അപകടകരമായ പ്രവർത്തി ചെയ്യുമ്പോൾ മുൻസീറ്റിലിരുന്ന സ്ത്രീ ചിരിച്ചുകൊണ്ട് ഇത് ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്.
advertisement
ആക്ടിവിസ്റ്റായ ദിവ്യ ഗണ്ടോത്ര ടണ്ടൻ ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. "ഇതൊരു തമാശയല്ല, ക്രിമിനൽ കുറ്റമാണ്" എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. മുൻസീറ്റിലിരുന്ന സ്ത്രീ ഇത് കണ്ട് ചിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും ആരുടെയെങ്കിലും ജീവൻ പോകുന്നതിന് മുൻപ് കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡൽഹി ട്രാഫിക് പോലീസ് അതിവേഗം നടപടി സ്വീകരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മോട്ടോർ വാഹന നിയമപ്രകാരം വാഹന ഉടമയ്ക്കെതിരെ ചലാൻ പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയിൽ കർശന നടപടി എടുത്തതായി ഡൽഹി പോലീസ് ഔദ്യോഗികമായി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഓടുന്ന കാറിലിരുന്ന കുട്ടി ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞു ; പോലീസ് കേസെടുത്തു
Next Article
advertisement
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 28 കാരനൊപ്പം ഒളിച്ചോടിയ 40 കാരി മക്കളുടെ അഭ്യർത്ഥനയോടെ തിരിച്ചെത്തി

  • പത്ത് ദിവസം മുമ്പ് ഭർത്താവിനെയും നാല് മക്കളെയും ഉപേക്ഷിച്ച സ്ത്രീയെ കുടുംബം തിരച്ചിൽ കണ്ടെത്തി

  • പോലീസിന്റെ ഇടപെടലും മക്കളുടെ വികാരപരമായ അഭ്യർത്ഥനയും സ്ത്രീയെ കുടുംബത്തിലേക്ക് തിരിച്ചുവരിച്ചു

View All
advertisement