• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ട്; അറിയേണ്ട കാര്യങ്ങൾ

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ട്; അറിയേണ്ട കാര്യങ്ങൾ

2026 ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ വിശദീകരണം

  • Share this:

    മുംബൈ: കേന്ദ്ര സർക്കാരിന്‍റെ അഭിമാനമായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി (MAHSR) നിർമാണം അതിവേഗം പുരോഗമിക്കുന്നു. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയായിരിക്കും ഇത്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ 2026 ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ വിശദീകരണം.

    മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ 6 നഗരങ്ങളും അതിവേഗ റെയിൽപാതയിലൂടെ ഒരൊറ്റ സാമ്പത്തിക മേഖലയായി മാറും. അതിവേഗ റെയിൽ വികസനം നടക്കുന്നിടത്തെല്ലാം നഗരങ്ങൾ ഗണ്യമായ സാമ്പത്തിക വളർച്ച കൈവരിക്കും.

    രാജ്യത്ത് കൂടുതൽ അതിവേഗ റെയിൽ ഇടനാഴികൾ ഉണ്ടാകുമെന്നും മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതിക്കായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും ഉപയോഗിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

    മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ

    മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദി പറഞ്ഞു.

    മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതി ഇപ്പോൾ അതിവേഗം നിർമ്മാണം പുരോഗമിക്കുന്നു, ഇതിന് 19,600 കോടി രൂപയാണ് ചെലവ്.

    പദ്ധതിയുടെ നിർമ്മാണം 2018 ൽ ആരംഭിച്ചു, 2023 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ ഇത് വൈകുകയാണ്.

    പദ്ധതി ആദ്യമായി നിർദ്ദേശിച്ചത് 2013 ലാണ്, പദ്ധതി വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ജപ്പാനിലെ ഷിൻകാൻസെൻ ടെക്നോളജിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

    2022 ഡിസംബർ 31 വരെ 24.73 ശതമാനം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.

    ഗുജറാത്തിൽ 30.68 ശതമാനം ജോലികളും മഹാരാഷ്ട്രയിൽ 13.37 ശതമാനം ജോലികളും പൂർത്തിയായതായി റെയിൽവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

    Published by:Anuraj GR
    First published: