Modi Govt 2.0 LIVE: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
Last Updated:
നരേന്ദ്ര മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്ക്കരി എന്നിവർ...
Modi Govt 2.0 LIVE updates:  പ്രൗഢ ഗംഭീരമായ ചടങ്ങിൽ രണ്ടാം മോദി സർക്കാർ അധികാരമേറ്റു. രാഷ്‌ട്രപതി ഭവന് മുന്നിലെ കൂറ്റൻ വേദിയിൽ വിവിധ രാഷ്ട്ര നേതാക്കളെയും പൗര പ്രമുഖരെയും സാക്ഷിയാക്കി നടന്ന ചടങ്ങിൽ 58 മന്ത്രിമാർ അധികാരമേറ്റു. ഇതിൽ 25 പേർ കേന്ദ്രമന്ത്രിമാരും 24 സഹമന്ത്രിമാരുമാണുള്ളത്. വി മുരളീധരനാണ് കേരളത്തിൽനിന്നുള്ള മന്ത്രി സഭാംഗം. സഹമന്ത്രിസ്ഥാനമാണ് വി. മുരളീധരന് ലഭിച്ചത്. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്‌ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ രാജ്‌നാഥ് സിങ്ങും അമിത് ഷായും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രി സഭയിലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത്തവണ ശ്രദ്ധേയമായ അസാന്നിധ്യം. അനാരോഗ്യത്തെ തുടർന്ന് സുഷമ സ്വരാജു അരുൺ ജെയ്റ്റ്‌ലിയും സ്വയം ഒഴിയുകയായിരുന്നു.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2019 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Modi Govt 2.0 LIVE: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു



