'സ്ത്രീവിരുദ്ധ ട്വീറ്റ് '; നടൻ വിവേക് ഒബ്റോയിക്ക് ദേശിയ വനിതാ കമ്മീഷന്റെ നോട്ടീസ്

Last Updated:

ട്വിറ്റർ പോസ്റ്റ് സ്ത്രീവിരുദ്ധവും നിന്ദ്യവും അധാർമികവുമെന്ന് വനിതാ കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട് ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്രോൾ ട്വീറ്റ് ചെയ്ത ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ. അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. 'രാഷ്ട്രീയമില്ല... വെറും ജീവിതം മാത്രം' എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതോടെ താരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു.
ട്വീറ്റ് സ്ത്രീ വിരുദ്ധമാണെന്ന് നിരീക്ഷിച്ച വനിതാ കമ്മീഷൻ വിവേകിനോട് വിശദീകരണം ചോദിച്ചു. വിവേകിന്റെ പോസ്റ്റ് നിന്ദ്യവും അധാർമികവും സ്ത്രീവിരുദ്ധവുമാണെന്ന് വനിതാ കമ്മീഷൻ നോട്ടീസിൽ പറയുന്നു. ഇതിനൊപ്പം ട്വിറ്റർ പോസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ (ഐശ്വര്യയുടെ മകൾ) ചിത്രം ഉപയോഗിച്ചതും കമ്മീഷൻ എടുത്തുകാട്ടുന്നു. സോഷ്യൽമീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. ഇതിന് തയാറല്ലെങ്കിൽ നിയമനടപടിയെടുക്കും. ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ ശർമ പറഞ്ഞു. റിലീസിനൊരുങ്ങുന്ന 'പി എം നരേന്ദ്രമോദി' സിനിമയുടെ പ്രചാരണത്തിന്റെ തിരക്കിലാണ് നടൻ വിവേക് ഒബ്റോയി.
advertisement
ബോളിവുഡ് താരം സോനം കപൂറും കായികതാരം ജ്വാല ഗുട്ടയും വിവേകിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. 'തീർത്തും അരോചകം' എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു. ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്ത്രീവിരുദ്ധ ട്വീറ്റ് '; നടൻ വിവേക് ഒബ്റോയിക്ക് ദേശിയ വനിതാ കമ്മീഷന്റെ നോട്ടീസ്
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement