Big Breaking| ലക്ഷ്യമിട്ടത് അക്രമപരമ്പരകൾ; പിടിയിലായത് 9 അൽ-ഖ്വയ്ദ ഭീകരവാദികൾ; കൊച്ചിയിൽ നിന്ന് 3പേർ
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയിലും മുർഷിദാബാദിലുമായാണ് ഇവർ പിടിയിലായത്. കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു.
കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ ഒൻപത് അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ. പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽ- ഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവർ. കൊച്ചിയിലും മുർഷിദാബാദിലുമായാണ് ഇവർ പിടിയിലായത്. കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കിവരികയായിരുന്നുവെന്നും എൻഐഎ അറിയിച്ചു.
പശ്ചിമബംഗാളിൽ നിന്ന് ആറുപേരും കൊച്ചിയിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. കൊച്ചിയിൽ നിന്ന് പിടികൂടിയവരിൽ മലയാളികളില്ല. ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച്, പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
advertisement
മൂർഷിദ് ഹസൻ, ഇയാകൂബ് ബിശ്വാസ്, മൊസാറഫ് ഹസൻ (മൂന്നുപേരും ഇപ്പോൾ കൊച്ചിയിൽ താമസം), നജ്മുസ് സാക്കിബ്, അബു സുഫിയാൻ. മൈനു മൊൻഡാൽ, ലിയു യീൻ അഹമ്മദ്, അൽ മമുൻ കമാൽ, അതിതുർ റഹ്മാൻ (എല്ലാവരും പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ താമസം) എന്നിവരാണ് പിടിയിലായത്.
National Investigation Agency (NIA) busts Al-Qaeda module in Murshidabad, West Bengal and Ernakulam, Kerala; arrests few Al-Qaeda operatives after raids. More details awaited. pic.twitter.com/xvnxmT6Epm
— ANI (@ANI) September 19, 2020
advertisement
ആക്രമണ പരമ്പരകൾക്കായി സംഘം ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ സംഘത്തിലെ കുറച്ച് അംഗങ്ങൾ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകർത്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Big Breaking| ലക്ഷ്യമിട്ടത് അക്രമപരമ്പരകൾ; പിടിയിലായത് 9 അൽ-ഖ്വയ്ദ ഭീകരവാദികൾ; കൊച്ചിയിൽ നിന്ന് 3പേർ