പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു

Last Updated:

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു

News18
News18
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.പഹല്‍ഗാമില്‍ നിന്നാണ് ഇരുവരേയും എന്‍ഐഎ പിടികൂടിയത്. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് സൂചന.
പിടിയിലായവർ അക്രമികൾക്ക് താമസം, ഭക്ഷണം തുടങ്ങിയ എല്ലവിധ സഹായങ്ങളും ഉറപ്പാക്കിയതായി വ്യക്തമായി. ആക്രമണം നടത്തുന്നതിനു മുമ്പ്തീവ്രവാദികൾ ഹിൽ പാർക്കിലെ ഒരു കുടിലിൽ താമസിച്ചിരുന്നതായും റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ, പർവൈസും ബഷീറും ആയുധധാരികളായ മൂന്ന് അക്രമികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. അവർ നിരോധിത ലഷ്കർ ഇ തൊയ്ബ സംഘടനയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. 2025 ഏപ്രിൽ 22 ലെ ആക്രമണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത RC-02/2025/NIA/JMU കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഇരുവർക്കുമെതിരെ എൻഐഎ കേസെടുത്തു.
advertisement
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 നിരപരാധികളായ വിനോദസഞ്ചാരികൾ ക്രൂരമായി കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പ്രകാരം, അക്രമികൾ ഇരകളെ അവരുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് കൊലപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement