സാമ്പത്തിക പ്രതിസന്ധിക്കിടെ ഔദ്യോഗിക ചെലവ് കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ സർക്കാർ ജോലികൾക്കുള്ള നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ചെലവ് കുറയ്ക്കാൻ നിർദേശിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലറിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. സർക്കാർ തസ്തികകളിലേക്ക് നടത്തുന്ന നിയമനങ്ങളെ സർക്കുലർ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം വന്നതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഔദ്യോഗിക ചെലവ് കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ സർക്കാർ ജോലികൾക്കുള്ള നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് "മരവിപ്പിക്കണമെന്ന" സർക്കുലർ കേന്ദ്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനിടയിൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
CLARIFICATION:
There is no restriction or ban on filling up of posts in Govt of India . Normal recruitments through govt agencies like Staff Selection Commission, UPSC, Rlwy Recruitment Board, etc will continue as usual without any curbs. (1/2) pic.twitter.com/paQfrNzVo5
“2020 സെപ്റ്റംബർ 4 ലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലർ, തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങളിൽ ഇടപെടില്ല. ഇത് ഒരു തരത്തിലും നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ല,” ധനമന്ത്രാലയം ശനിയാഴ്ച ട്വീറ്റിൽ പറഞ്ഞു.
കേന്ദ്രസർക്കാർ തസ്തിക നികത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഉണ്ടാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. സർക്കാർ ഏജൻസികളായ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് എന്നിവയിലൂടെയുള്ള സാധാരണ നിയമനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമെന്നും സർക്കാർ അറിയിച്ചു. “നിർണായക മുൻഗണനാ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്” ചില വികസനേതര ചെലവുകൾ നിരോധിക്കാൻ സർക്കുലർ നിർദേശിക്കുന്നു.
advertisement
CLARIFICATION:
There is no restriction or ban on filling up of posts in Govt of India . Normal recruitments through govt agencies like Staff Selection Commission, UPSC, Rlwy Recruitment Board, etc will continue as usual without any curbs. (1/2) pic.twitter.com/paQfrNzVo5
പ്രധാനമന്ത്രിയുടെ നിർദേശാനുസരണമാണ് ചെലവ് കുറയ്ക്കാൻ ധനമന്ത്രാലയം തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. പ്രധാന മേഖലകളിലെ നിക്ഷേപത്തിനായി വിഭവങ്ങൾ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. പൊതുചെലവിന്റെ ഗുണനിലവാരം ഉയർത്തുക, വികസനേതര ചെലവുകൾ ഉൾക്കൊള്ളുക, നിർണായക മുൻഗണനാ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലറിൽ പറയുന്നുണ്ട്.
സർക്കുലർ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ രംഗത്തെത്തി. മോദിയുടേത് പരിമിതമായ ഭരണമാണെന്നും, പരമാവധി സ്വകാര്യവൽക്കരണമാണെന്നും രാഹുൽ ആരോപിച്ചു. കോവിഡ് -19 മഹാമാരി ഒരു ഒഴിവുകഴിവ് മാത്രമാണെന്നും സർക്കാർ ഓഫീസുകളിൽ സ്ഥിരം ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ ആരോപിച്ചു. “യുവാക്കളുടെ ഭാവി കവർന്നെടുക്കുകയും അടുപ്പക്കാർക്ക് താൽക്കാലികനിയമനം നൽകുകയുമാണ് ചെയ്യുന്നത്” രാഹുൽ ഗാന്ധി ഹിന്ദിയിൽ എഴുതിയ ട്വീറ്റിൽ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ