പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് സിനിമാ താരത്തെയും സുഹൃത്തുക്കളെയും നാട്ടുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കന്നഡ താരം
സംയുക്ത ഹെഗ്ഡെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ ആക്രമിക്കാൻ ശ്രമിച്ചത്. അഗാരാ തടാകത്തിന് സമീപത്തെ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം വ്യാമം ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് നടി സഹായം അഭ്യർഥിച്ച് രംഗത്തെത്തി.
മോശം പെരുമാറ്റം ആരോപിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും കന്നഡ സിനിമയിലെ
മയക്കു മരുന്ന് കേസിൽ നടിയുടെ പേര് വലിച്ചിഴക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംയുക്ത പറഞ്ഞു.
പൊതുസ്ഥലത്ത് സ്പോർട് ബ്രായും വർക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ ആക്രമിക്കാൻ ശ്രമിച്ചതെന്ന് സംയുക്ത പറഞ്ഞു. കാരണമൊന്നും കൂടാതെ ഇവർ സുഹൃത്തുക്കളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും സംയുക്ത പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിടാൻ ശ്രമിച്ചതും നാട്ടുകാരെ പ്രകോപിപ്പിച്ചു.
ട്വിറ്ററിലൂടെയാണ് പാർക്കിൽ തങ്ങളെ ആക്രമിക്കാൻ നേതൃത്വം നൽകിയ സ്ത്രീയെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്. ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ടാഗ് ചെയ്തു കൊണ്ടാണ് ഇക്കാര്യം സംയുക്ത ട്വീറ്റ് ചെയ്തത്.
" ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതിഫലിക്കുന്നത്. അഗാര തടാകത്തിൽ ഞങ്ങളെ കവിത റെഡ്ഡി അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു lBlrCityPolice @CPBlrപൊലീസ് ഇതിന് സാക്ഷികളായിരുന്നു. ഇതിന് തെളിവായി നിരവധി വീഡിയോകളുമുണ്ട് . ഇത് പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. #thisisWrong എന്ന ഹാഷ് ടാഗിലാണ് സംയുക്തയുടെ ട്വീറ്റ്
നിരവധി പേർ സംയുക്തയ്ക്ക് പിന്തുണയുമായി എത്തി. തമിഴ് ചിത്രമായ പപ്പിയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ഹേമന്ദ് കുമാർ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം തുര്‍ത്തു നിര്‍ഗമനയാണ് സംയുക്തയുടെ വരാനിരിക്കുന്ന ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.