ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കൊലപാതകത്തെ കുറിച്ച് പറഞ്ഞത്
ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കമൽ എന്ന യുവാവാണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.
നേഹ (30) ആണ് കൊല്ലപ്പെട്ടത്. നാല് വർഷം മുമ്പാണ് നേഹയും കമലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ മകളെ സ്ത്രീധനത്തിന്റെ പേരിൽ കമലും കുടുംബവും പീഡിപ്പിക്കുകയായിരുന്നുവെന്ന് നേഹയുടെ പിതാവ് പറയുന്നു.
മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്നതായി കമൽ പറഞ്ഞത്. സംഭവത്തിൽ കമിലിനും മാതാപിതാക്കൾക്കും രണ്ട് ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
You may also like:കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്ത കേസില്‍ പിടിയിലായത് DYFI പ്രവര്‍ത്തകര്‍; പൊലീസിനെതിരെ യൂത്ത് ലീഗ് [NEWS]ജേഴ്സിൽ മദ്യ കമ്പനിയുടെ പേര്; വിവാദത്തിനൊടുവിൽ ജേഴ്സി ധരിക്കില്ലെന്ന് വ്യക്തമാക്കി ബാബർ അസം [NEWS] Chinese Apps Banned| നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരം എന്തൊക്കെയുണ്ട്? [PHOTO]
അതേസമയം, നേഹയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടയിൽ കനാലിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത വന്നിരുന്നു. ഇത് നേഹയാണോ എന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
advertisement
ഗംഗക്കും യമുനക്കും ഇടയിലുള്ള ദൊവാബ് മേഖലയിലെ ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട കനാൽ ശൃഖലയാണ് ഗംഗ കനാൽ എന്നറിയപ്പെടുന്നത്.
Location :
First Published :
September 05, 2020 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ