നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രജിനികാന്തിന്‍റെ ആരോഗ്യനില; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  രജിനികാന്തിന്‍റെ ആരോഗ്യനില; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 70കാരനായ രജിനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

  രജനീകാന്ത്

  രജനീകാന്ത്

  • Share this:
   ഹൈദരാബാദ്: ആശുപത്രിയിൽ തുടരുന്ന തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജിനികാന്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡോക്ടർമാർ. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചത്. രജിനികാന്തിന്‍റെ ഡിസ്ചാർജ് സംബന്ധിച്ച് അധികം വൈകാതെ തന്നെ ഡോക്ടർമാർ തീരുമാനം എടുക്കുമെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

   'പരിശോധന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഒരു സംഘം ഡോക്ടർമാർ ഇന്ന് വിലയിരുത്തും അതിനു ശേഷം ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും' മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

   Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

   രജിനികാന്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കുറച്ചു കൂടി പരിശോധന ഫലങ്ങൾ എത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ഒരു അന്തിമനിഗമനത്തിലെത്താനാകുവെന്നും ഡോക്ടർമാർ പറയുന്നുണ്ട്.

   Also Read-ജയിലിൽ അനുവദിച്ച 'സ്വകാര്യ സന്ദര്‍ശനത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്‍റെ പ്രതിഷേധം

   രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 70കാരനായ രജിനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണ്ണാത്തെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജിനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.
   Published by:Asha Sulfiker
   First published:
   )}