ഉത്തർപ്രദേശിൽ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍
- Published by:meera_57
- news18-malayalam
Last Updated:
മതപരിവര്‍ത്തനത്തിനും പ്രാര്‍ത്ഥനാഹാളുകള്‍ നിര്‍മിക്കുന്നതിനുമായി പാസ്റ്റര്‍ ചെന്നൈയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി
മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശിലെ (Uttar Pradesh) സീതാപൂരില്‍ പാസ്റ്റര്‍ (pastor) അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഇമാലിയ സുല്‍ത്താന്‍പൂര്‍ പ്രദേശത്തെ രാംപുര്‍ മത്‌ന മുരവ്പൂര്‍വ ഗ്രാമത്തില്‍ നിന്നാണ് അഞ്ചുപേരെയും സീതാപൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനത്തിനും പ്രാര്‍ത്ഥനാഹാളുകള്‍ നിര്‍മിക്കുന്നതിനുമായി പാസ്റ്റര്‍ ചെന്നൈയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ലഖിംപൂര്‍ ഖേരി സ്വദേശിയായ പാസറ്റര്‍ വിനോദ് പാല്‍ സിംഗ് ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി സീതാപൂര്‍ എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. പാസ്റ്ററിന്റെ ഭാര്യ ജ്യോതി, മുരവ്പൂര്‍വ സ്വദേശികളായ അനന്ത് റാം, ശുഭ്കരന്‍, രമിത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിനോദില്‍ നിന്ന് മതഗ്രന്ഥങ്ങളും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചെന്നൈയില്‍നിന്ന് പണം സ്വീകരിച്ചതായും പാസ്റ്റര്‍ സമ്മതിച്ചു. ഇത് ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനും പ്രാര്‍ത്ഥനാ ഹാളുകള്‍ നിര്‍മിക്കുന്നതും ഉപയോഗിച്ചതായും ഇയാള്‍ പറഞ്ഞു. വിനോദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മറ്റ് അനുബന്ധ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി.
advertisement
റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാന്‍ പ്രതികളുടെ ഫോണുകള്‍ വിശകലനം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ പാസ്റ്ററെയും സംഘത്തെയും ജയിലിലടച്ചു. മതപരിവര്‍ത്തന ശൃംഖലയുടെ വ്യാപതിയും ധനസഹായ സ്രോതസ്സുകളും തിരിച്ചറിയുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Summary: Five people including a pastor got arrested in Uttar Pradesh for attempting religious conversion.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 02, 2025 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിൽ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍