തന്റെ ജീവന് ഭീഷണിയുണ്ടെന്ന ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി; പിൻവലിക്കുമെന്ന് അഭിഭാഷകൻ

Last Updated:

വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട്, സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്

രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
രാഹുൽ ഗാന്ധിക്ക് വിനായക് ദാമോദർ സവർക്കറുടെ അനുയായികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ ഹർജി പിൻവലിക്കുന്നവെന്ന് രാഹുൽ ​ഗാന്ധി. രാഹുലിന്റെ സമ്മതമില്ലാതെയാണ് ഹർജി നൽകിയതെന്നും അത് പിൻവലിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ വ്യാഴാഴ്ച മറ്റൊരു അപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുൽ ​ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
ALSO READ: മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിന്മുറക്കാർ തന്നെയും കൊല്ലുമെന്ന് രാഹുൽ ഗാന്ധി;ജീവൻ അപകടത്തിലെന്ന് കോടതിയിൽ
തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിലെ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും കണക്കിലെടുക്കുമ്പോൾ, ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാ​ഹുൽ ​ഗാന്ധി ഹർജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. അതിനു പിന്നാലെയാണ് തന്റെ അറിവോടെയല്ലെന്ന വിശദീകരണവുമായി രാഹുൽ എത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
തന്റെ ജീവന് ഭീഷണിയുണ്ടെന്ന ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി; പിൻവലിക്കുമെന്ന് അഭിഭാഷകൻ
Next Article
advertisement
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
  • സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • അതുല്യയുടെ മരണത്തിൽ സതീശനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

  • സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വാദിച്ചു.

View All
advertisement