advertisement

രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി

Last Updated:

തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്

News18
News18
നടൻമാരായ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി.  തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് അന്വേഷണത്തെത്തുടർന്ന് ഭീഷണികവ്യാജമാണെന്നും ഈ മാസം തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ചു വന്ന വ്യാജ ബോംബ് ഭീഷണികളുടെ ഭാഗമാണിതെന്നും അധികൃതർ സ്ഥിരീകരിച്ചു.
advertisement
 ഒരു അജ്ഞാത അക്കൗണ്ടിൽ നിന്നും തമിഴ്‌നാട് ഡയറക്ടജനറൽ ഓഫ് പോലീസിന്റെ (ഡിജിപി)ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രജനീകാന്ത്, ധനുഷ്, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സേവൽപെരുന്തഗൈ എന്നിവരുടെ വീടുകളിബോംബുകസ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. ഇമെയിഗ്രേറ്റർ ചെന്നൈ പോലീസിന് കൈമാറുകയും അവർ ഉടൻ തന്നെ നടപടിയെടുക്കുകയുമായിരുന്നു.
advertisement
വിശദമായ പരിശോധനയ്ക്കായി തേനാംപേട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘവും ബോംബ് സ്ക്വാഡും രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിൽ എത്തി. നടന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാഅജ്ഞാതരായ ആരെയും പരിസരത്ത് കണ്ടില്ലെന്ന് പോലീസിനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ധനുഷിന്റെയും സേവാൽപെരുന്തഗൈയുടെയും വീടുകളിലും സമാനമായ പരിശോധനകൾ നടത്തി. എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് കണ്ടെത്തിയതോട ഇമെയിവ്യാജമാണെന്ന് സ്ഥിരീകരിച്ചു.
advertisement
കഴിഞ്ഞ ആഴ്ചകളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ തമിഴ് സിനിമാ താരങ്ങളെയും വിഐപികളെയും ലക്ഷ്യം വച്ചെത്തിയിരുന്നു. ഒക്ടോബർ 2 ന്, നടി തൃഷ കൃഷ്ണന്റെയും മറ്റ് വിഐപികളുടെയും വീടുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിസന്ദേശമെത്തിയിരുന്നു. ഒക്ടോബർ 9 ന്, നടൻ വിജയ്‌യുടെ നീലാങ്കരൈ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതിന് ഷാബിക് എന്ന 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement