മാനസികാരോഗ്യത്തിന് എന്തുകൊണ്ട് ഇൻഷുറൻസ് പരിരക്ഷയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ രാജ്യത്ത് മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചും ഗൗരവകരമായ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ന്യൂഡൽഹി: മാനസികാരോഗ്യത്തിന് ഇൻഷുറൻസ് പരിക്ഷ നൽകണം എന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി ബോഡിക്കും സുപ്രീംകോടതി നോട്ടീസ്.
മാനസികാരോഗ്യത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം എന്ന ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ രാജ്യത്ത് മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചും ഗൗരവകരമായ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് കോവിഡ‍് 19 നെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ.
TRENDING:Madhupal KSEB Bill | ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ അടഞ്ഞു കിടന്ന വീടിന്റെ 5,714 രൂപ 300 ആയി [NEWS] 6 മാസത്തിനിടയിൽ സുശാന്തിന് നഷ്ടമായത് 7 സിനിമകൾ; ചിച്ചോരെയ്ക്ക് ശേഷം ഒരു സിനിമ പോലും ലഭിച്ചില്ല [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ‍് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]
2018 ൽ മാനസികരോഗ്യവും പോളിസിയിൽ ഉൾപ്പെടുത്താൻ ഇൻഷുറൻസ് റെഗുലേറ്ററി ബോർഡ് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു.
advertisement
ശാരീരിക ആരോഗ്യം പോലെ മാനസിക ആരോഗ്യ ചികിത്സയ്ക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകാന‍് കമ്പനികൾ ഭേദഗതി കൊണ്ടുവരണമെന്ന് റെഗുലേറ്ററി ബോർഡ് വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാനസികാരോഗ്യത്തിന് എന്തുകൊണ്ട് ഇൻഷുറൻസ് പരിരക്ഷയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്