Madhupal KSEB Bill | ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ അടഞ്ഞു കിടന്ന വീടിന്റെ 5,714 രൂപ 300 ആയി
- Published by:Naseeba TC
- news18-malayalam
Last Updated:
ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുന്ന വീടിനാണ് 5714 രൂപ വൈദ്യുതി ബിൽ വന്നത്
തിരുവനന്തപുരം: അടഞ്ഞു കിടന്ന വീടിന് വൻ തുക വൈദ്യുതി ബിൽ ഈടാക്കിയതിനെതിരെ മധുപാൽ ഉന്നയിച്ച പരാതിയിൽ നടപടി എടുത്ത് കെഎസ്ഇബി. മധുപാലിന്റെ നാല് മാസമായി അടഞ്ഞു കിടന്ന വീടിനാണ് 5,714 രൂപ വൈദ്യുതി ബിൽ വന്നത്. ഇതിനെതിരെ മധുപാൽ പരാതി ഉന്നയിക്കുകയായിരുന്നു. കെഎസ്ഇബി ചെയർമാനോട് നേരിട്ട് പരാതിപ്പെട്ടതോടെ നടപടിയായി. 5,714 രൂപ 300 രൂപയായി കുറഞ്ഞു.
മധുപാലിന്റെ പേരൂർക്കട സെക്ഷനിലുള്ള വീട് ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുകയാണ്. ഇവിടെയാണ് ഇത്ര വലിയ തുക വൈദ്യുതി ബില്ലായി നൽകിയത്. വീട് പൂട്ടി കിടക്കുകയാണെന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമായിരുന്നു മധുപാലിന്‍റെ ആരോപണം.
TRENDING:തുടർച്ചയായ പത്താം ദിനത്തിലും വില വർധന; പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയും കൂട്ടി [NEWS] 'കൊറോണ പോരാളി' സോനു സൂദ് ഈ നാട്ടുകാർക്ക് ആരാധനാ മൂർത്തിയാണ് [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]
മധുപാൽ പരാതി ഉന്നയിച്ചതോടെ പരാതി പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എൻ.എസ്. പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ല് കുത്തനെ കുറഞ്ഞത്.
advertisement
ലോക്ക്ഡൗൺ കാലയളവിൽ മീറ്റർ റീഡിങ് എടുത്തില്ലെന്നും ഇക്കാരണത്താൽ മുൻ മാസങ്ങളിലെ റീഡിങ്ങിന്റെ ശരാശരി എടുത്താണ് തുക നിശ്ചയിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.
പേരൂർക്കട മണ്ണാമൂലയിൽ മധുപാൽ വാങ്ങിയ വീടിനാണ് വലിയ തുക വൈദ്യുതി ബില്ലായി വന്നത്. കഴിഞ്ഞ ജനുവരിയിലാണ് മധുപാൽ ഈ വീട് വാങ്ങിയത്. ഫെബ്രുവരി 1 ന് ഇവിടെ താമസിച്ചിരുന്നവർ ഒഴിഞ്ഞു. അതിന് ശേഷം മാർച്ചിൽ ലഭിച്ച വൈദ്യുതി ബിൽ 2000 രൂപയായിരുന്നു.
ഇതിന് ശേഷം മധുപാൽ ഈ വീട്ടിൽ താമസിച്ചിട്ടില്ല. ഈ മാസം നാലിനാണ് 5714 രൂപയുടെ ബിൽ വന്നത്. ഇന്നലെയായിരുന്നു ബിൽ അടക്കാനുള്ള അവസാന തീയ്യതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhupal KSEB Bill | ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ അടഞ്ഞു കിടന്ന വീടിന്റെ 5,714 രൂപ 300 ആയി