advertisement

തിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; ദുരൂഹത

Last Updated:

ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നതെന്നും അധികൃതര്‍ പറയുന്നു

തീയണക്കാനുള്ള ശ്രമം
തീയണക്കാനുള്ള ശ്രമം
തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ബസുകൾ കത്തിനശിച്ചു. ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബസുകളിൽ തീപടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
സംഭവം നടക്കുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ചു.
‌സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ബസുകൾക്ക്‌ മനഃപൂർവം തീയിട്ടതാണോ‌ എന്ന സംശയം ഉയരുന്നുണ്ട്. ബസുകൾ കത്തിനശിച്ചതിന് പിന്നിൽ ദുരുഹതയുണ്ടെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നതെന്നും അധികൃതര്‍ പറയുന്നു.
advertisement
Summary: A major fire broke out at the Trivandrum Scottish School in Chempazhanthy (Chenkottukonam), Thiruvananthapuram, in the early hours of Monday, resulting in the total destruction of three school buses. The fire started around 2:30 AM. Local residents noticed the flames engulfing the parked buses and immediately alerted the Fire and Rescue Services. Firefighters from Chacka and Kazhakkoottam stations rushed to the spot and managed to extinguish the blaze. Only one security guard was present on the school premises at the time. School authorities have alleged foul play and sabotage.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; ദുരൂഹത
Next Article
advertisement
തിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; ദുരൂഹത
തിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; ദുരൂഹത
  • തിരുവനന്തപുരം സ്കോട്ടിഷ് സ്കൂളിൽ പുലർച്ചെ തീപിടിത്തത്തിൽ മൂന്ന് ബസുകൾ കത്തിനശിച്ചു, ദുരൂഹതയുണ്ട്

  • ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു, അതിനാൽ മനഃപൂർവം തീയിട്ടതാണോ സംശയമുണ്ട്

  • തൊട്ടടുത്ത് താമസക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്, അഗ്നിരക്ഷാസേന തീയണച്ചു, പോലീസ് അന്വേഷണം തുടരുന്നു

View All
advertisement