പ്രധാനമന്ത്രി നരേന്ദ്രമോദി കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കും

Last Updated:

ഡിസംബർ 23-ന് സിബിസിഐയുടെ ആഘോഷപരിപാടികളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു

News18
News18
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കും. ഡിസംബർ 23ന് ഡല്‍ഹിയില്‍ സിബിസിഐയുടെ ആഘോഷപരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിവരം പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വൈകുന്നേരം ആറരയ്ക്കാണ് പരിപാടി നടക്കുന്നത്.
ക്രിസ്തുമസ് പരിപാടിയിൽ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് സൽക്കാരം നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്രമോദി കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കും
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement