അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി

Last Updated:

യുവജന ശാക്തീകരണത്തിൽ സദാനന്ദൻ മാസ്റ്റർ അതിയായി അഭിനിവേശമുള്ളയാളാണെന്നും മോദി

News18
News18
കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ബിജെപി നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദേശം പിന്നാലെ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപമാണ് സദാനന്ദൻ മാസ്റ്ററെന്ന് നരേന്ദ്രമോദി പറഞ്ഞു. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല.
അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായി അഭിനിവേശമുള്ളയാളാണ്. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്കിന് ആശംസകളെന്നും മോദി എക്സിൽ കുറിച്ചു.
കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement