Pranab Mukherjee | 'പ്രണബ് മുഖർജിയുടെ അവസാന പുസ്തകം': മകനും മകളും പരസ്യമായ പോരാട്ടത്തിന്

Last Updated:

പിതാവ് പ്രകടിപ്പിച്ച വീക്ഷണങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും വിലകുറഞ്ഞ പ്രസിദ്ധിക്കായി പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ആരും ശ്രമിക്കരുതെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അവസാന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം മക്കളിലേക്ക്.
കോൺഗ്രസ് നേതാക്കളായ അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിലാണ്
പരസ്യമായ പോരിന് ഇറങ്ങിയിരിക്കുന്നത്.
പ്രസാധകരോടാണ് ഇക്കാര്യം സംബന്ധിച്ച് അഭിജിത്ത് മുഖർജി നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പരിശോധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റോ രേഖാ മൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത്ത് മുഖർജി.
അതേസമയം, പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതിൽ അനാവശ്യ തടസങ്ങൾ സൃഷ്ടിക്കരുതെന്ന് പ്രണബ്
മുഖർജിയുടെ മകളായ ശർമിഷ്ഠ മുഖർജി സഹോദരനോട് ആവശ്യപ്പെട്ടു. അഭിജിത്ത് മുഖർജി വില കുറഞ്ഞ പ്രസിദ്ധി തേടുകയാണെന്നും ശർമിഷ്ഠ ആരോപിച്ചു.
advertisement
സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണ് കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തു പോയതിന് കാരണമെന്ന്
പ്രണബ് മുഖർജി പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പ്രസാധകരോട് അഭിജിത്ത് മുഖർജിയുടെ അഭ്യർത്ഥന.
advertisement
തന്റെ സമ്മതമില്ലാതെ ചില മാധ്യമങ്ങളിൽ മറ്റ് ഉദ്ദേശ്യത്തോടെയുള്ള ഉദ്ധരണികൾ പ്രചരിക്കുന്നുണ്ടെന്ന് കോൺഗ്രസ് മുൻ എം പി കൂടിയായ അഭിജിത്ത് മുഖർജി ട്വീറ്റിൽ പറഞ്ഞു. 'എന്റെ രേഖാ മൂലമുള്ള അനുമതിയില്ലാതെ പുസ്തകവും ചില മാധ്യമങ്ങളിൽ ഇതിനകം പ്രചരിക്കുന്ന മറ്റ് ഉദ്ദേശ്യങ്ങളോടെ ഉള്ള ഉദ്ധരണികളും
പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് 'പ്രസിഡൻഷ്യൽ മെമ്വാർസ്' എന്ന ഓർമക്കുറിപ്പിന്റെ രചയിതാവിന്റെ മകനായ ഞാൻ അഭ്യർത്ഥിക്കുന്നു' - അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തത് ഇങ്ങനെ.
എന്നാൽ, അഭിജിത്ത് മുഖർജിയുടെ ട്വീറ്റിനെ വിമർശിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് ശർമിഷ്ഠ മുഖർജി
advertisement
രംഗത്തെത്തിയത്. 'ദി പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഓർമക്കുറിപ്പിന്റെ രചയിതാവിന്റെ മകളായ ഞാൻ
ഞങ്ങളുടെ പിതാവ് എഴുതിയ അവസാന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ അനാവശ്യമായ തടസങ്ങളൊന്നും
സൃഷ്ടിക്കരുതെന്ന് എന്റെ സഹോദരനോട് അഭ്യർത്ഥിക്കുന്നു. അസുഖം വരുന്നതിനു മുമ്പു തന്നെ അദ്ദേഹം കൈയെഴുത്തു പ്രതി പൂർത്തിയാക്കിയിരുന്നു' - ശർമിഷ്ഠ മുഖർജി ട്വീറ്റ് ചെയ്തു.
I, daughter of the author of the memoir ‘The Presidential Years’, request my brother @ABHIJIT_LS not to create any unnecessary hurdles in publication of the last book written by our father. He completed the manuscript before he fell sick 1/3
advertisement
പിതാവ് പ്രകടിപ്പിച്ച വീക്ഷണങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും വിലകുറഞ്ഞ പ്രസിദ്ധിക്കായി പുസ്തകം
പ്രസിദ്ധീകരിക്കുന്നത് തടയാൻ ആരും ശ്രമിക്കരുതെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. അത് വിട പറഞ്ഞ പിതാവിനെ
അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ ശർമിഷ്ഠ പുസ്തകത്തിന്റെ പേര് പ്രസിഡൻഷ്യൽ ഇയേഴ്സ് എന്നാണെന്ന് സഹോദരനെ ഓർമപ്പെടുത്തുന്നുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Pranab Mukherjee | 'പ്രണബ് മുഖർജിയുടെ അവസാന പുസ്തകം': മകനും മകളും പരസ്യമായ പോരാട്ടത്തിന്
Next Article
advertisement
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ  ബെന്യാമിൻ
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ
  • ബെന്യാമിൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ചവരെ എലിവാണങ്ങൾ എന്ന് വിളിച്ചു.

  • അതിനാൽ വിമർശകരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് പറഞ്ഞു.

  • സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവയിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ബെന്യാമിൻ.

View All
advertisement