President of India | ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവിതരീതി എങ്ങനെ? ശമ്പളം, വാഹനം, വീട്, എന്നിവയെക്കുറിച്ച് അറിയാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
രാഷ്ട്രപതി ആകാന്‍ വേണ്ട യോഗ്യത എന്തൊക്കെയാണ്? ഇന്ത്യന്‍ രാഷ്ട്രപതിയുടെ ജീവിതം എങ്ങനെയൊക്കെ ആയിരിക്കും? ശമ്പളം എത്രയാണ്?
രാഷ്ട്രപതി (President of India) രാംനാഥ് കോവിന്ദിന്റെ (Ramnath kovind) കാലാവധി അവസാനിക്കാന്‍ പോവുകയാണ്. അടുത്ത രാഷ്ട്രപതി ആരാകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ (candidates) സംബന്ധിച്ച ചര്‍ച്ചകളും പൊടിപൊടിയ്ക്കുകയാണ്. രാഷ്ട്രപതി എന്നാല്‍ രാജ്യത്തിന്റെ പ്രഥമ പൗരനാണ്. വളരെ പ്രധാനപ്പെട്ട പദവിയാണിത്. രാഷ്ട്രപതി ആകാന്‍ വേണ്ട യോഗ്യത എന്തൊക്കെയാണ്? ഇന്ത്യന്‍ രാഷ്ട്രപതിയുടെ ജീവിതം എങ്ങനെയൊക്കെ ആയിരിക്കും? ശമ്പളം (salary) എത്രയാണ്? വളരെ കൗതുകമുള്ള കാര്യങ്ങളാണ് ഇവയൊക്കെ. അതിനാൽ അക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
യോഗ്യത
രാഷ്ട്രപതി ആകാന്‍ ഒരു വ്യക്തയ്ക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
1) ഇന്ത്യന്‍ പൗരനായിരിക്കണം
2) 35 വയസ്സ് പൂര്‍ത്തിയായിരിക്കണം
3) ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം
4) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ തദ്ദേശ സ്വയംഭരണ സംവിധാനത്തിന് കീഴിലോ വരുന്ന ഏതെങ്കിലും സ്ഥാനത്ത് നിലവില്‍ നിയമിതരായിട്ടുള്ളവര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
5) നിയമസഭ, പാര്‍ലമെന്റ് എന്നിവയിലെ അംഗമായിരിക്കരുത്. അങ്ങനെയൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും.
മേല്‍പ്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർക്ക് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി മത്സരിക്കാം.
advertisement
രാഷ്ട്രപതിയുടെ ശമ്പളം
മാസം 5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ അടിസ്ഥാന ശമ്പളം. പ്രസിഡന്റ്‌സ് അച്ചീവ്‌മെന്റ് ആന്റ് പെന്‍ഷന്‍ ആക്ട് 1951 അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രപതിയാണ്. 2018 ലാണ് 1,50,000ത്തില്‍ നിന്ന് രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ പ്രകാരം, 10,000 രൂപയായിരുന്നു ഇന്ത്യന്‍ രാഷ്ട്രപതിയുടെ ആദ്യ ശമ്പളം. 1998ല്‍ ഇത് 50,000 ആയി ഉയര്‍ത്തി. അടിസ്ഥാന ശമ്പളത്തിന് പുറമെ രാഷ്ട്രപതിയ്ക്ക് മറ്റ് അലവെന്‍സുകളും ഉണ്ട്.
advertisement
രാഷ്ട്രപതിയുടെ ജീവിതം
ലോകത്തിലെ രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക വസതികളില്‍ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതി, അഥവാ രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷ് കാലത്ത് വൈസ്രോയിയുടെ ഇന്ത്യന്‍ വസതിയായിരുന്നു ഇത്. പിന്നീടാണ് രാഷ്ട്രപതി ഭവനായി മാറുന്നത്. 1929ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ഔദ്യോഗിക വസതി അടങ്ങുന്ന കെട്ടിടത്തിന് 340 മുറികളുണ്ട്. റിസെപ്ഷന്‍ ഹാള്‍, അതിഥികള്‍ക്കുള്ള മുറി, ഓഫീസുകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 320 ഏക്കര്‍ വിസ്തൃതിയുള്ള പ്രസിഡന്റ്ഷ്യല്‍ എസ്റ്റേറ്റ് ആണ് മറ്റൊരു ഭാഗം. വിശാലമായ ഉദ്യാനം, അംഗരക്ഷകരുടെ വസതികള്‍, തുറസ്സായ ഇരിപ്പിടങ്ങള്‍, മറ്റ് ഓഫീസുകള്‍ എല്ലാം അടങ്ങുന്നതാണ് ഇത്. സാധാരണക്കാരായ ആളുകള്‍ക്കും പ്രത്യേക ദിവസങ്ങളില്‍ പാസ്സ് എടുത്ത് ഈ എസ്റ്റേറ്റ് സന്ദര്‍ശിക്കാവുന്നതാണ്. നിരവധി സന്ദര്‍ശകര്‍ ഇത്തരത്തില്‍ ഇവിടെ എത്തുന്നുണ്ട്. രാഷ്ട്രപതിഭവന്റെ വെബ്‌സൈറ്റില്‍ ചിത്രങ്ങളും ലഭ്യമാണ്.
advertisement
അവധിക്കാല യാത്രകൾ
രണ്ട് അവധിക്കാല യാത്രകളാണ് രാഷ്ട്രപതിയ്ക്ക് ലഭിക്കുക. ഒന്ന് വടക്കന്‍ പ്രദേശങ്ങളിലും മറ്റൊന്ന് തെക്കും ചെലവഴിയ്ക്കാം.
1) വര്‍ഷത്തില്‍ ഒരിക്കല്‍ രാഷ്ട്രപതി ഷിംലയിലെ മഷോബ്രയില്‍ അവധിയ്ക്കായി എത്തും. അദ്ദേഹത്തിന്റെ സ്വന്തം ഓഫീസ് അടക്കമാണ് ഇവിടേയ്ക്ക് വരുന്നത്. വളരെ ഉയര്‍ന്ന പ്രദേശമാണിത്. മനോഹരമായ പ്രകൃതി സൗന്ദര്യവും ഈ പ്രദേശത്തെ ഒരു പ്രധാന ടൂറസ്റ്റ് മേഖലയാക്കി മാറ്റിയിട്ടുണ്ട്. 1850ലാണ് രാഷ്ട്രപതിയുടെ ഇവിടുത്തെ വസതി നിര്‍മ്മിക്കുന്നത്. മരമാണ് പ്രധാനമായും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
2) ഹൈദരാബാദിലെ ബൊലാറം എന്ന സ്ഥലത്ത് രാഷ്ട്രപതി നിലയമാണ് ദക്ഷിണേന്ത്യയില്‍ അവധിക്കായി നീക്കി വെച്ചിരിക്കുന്ന സ്ഥലം. സ്വാതന്ത്രലബ്ധിയ്ക്ക് ശേഷം ഹൈദരാബാദിലെ രാജാവായിരുന്ന നൈസാമില്‍ നിന്നാണ് ഈ കെട്ടിടം വാങ്ങിയത്. 90 ഏക്കര്‍ സ്ഥലത്ത് 1860ലാണ് കെട്ടിടം നിര്‍മ്മിച്ചത്. 11 മുറികളുള്ള ഒറ്റക്കെട്ടിടമാണിത്. ഡൈനിംഗ് ഹാള്‍, സിനിമാ ഹാള്‍, ദര്‍ബാര്‍ ഹാള്‍ തുടങ്ങിയവ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
രാഷ്ട്രപതിയുടെ യാത്ര
രാഷ്ട്രപതി ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍, മോഡല്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിയ്ക്കും. രാഷ്ട്രപതിയുടെ സുരക്ഷയെ പരിഗണിച്ചാണ് ഇത്തരം വിവരങ്ങള്‍ പുറത്തു വിടാത്തത്. രാഷ്ട്രപതിയുടെ കാറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കില്ല. പകരം ദേശീയ ചിഹ്നമായ അശോക സ്തംഭമായിരിക്കും ഉണ്ടായിരിക്കുക. 2021 ജനുവരിയില്‍ നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പുതിയ വാഹനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന് വാഹനം ലഭിച്ചത്.
advertisement
വിആര്‍9 ലെവല്‍ ബാലിസ്റ്റിക് ആക്രമണം, 0.44 കാലിബര്‍ വരെയുള്ള ഹാന്‍ഡ് ഗണ്‍ ആക്രമണം, സൈനിക റൈഫിള്‍ ആക്രമണം, ബോംബ്, ഗ്യാസ് ആക്രമണം തുടങ്ങിയവയില്‍ നിന്നെല്ലാം രാഷ്ട്രപതിയുടെ മേഴ്‌സിഡസ് കാര്‍ സംരക്ഷണം നല്‍കുന്നു. ഇതുകൂടാതെ നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിന് ഉണ്ട്. ബെന്‍സിന് പുറമെ കാഡിലാക്‌സ്, റോള്‍സ് റോയിസ് പോലുള്ള വാഹനങ്ങളും മുന്‍ രാഷ്ട്രപതിമാര്‍ ഉപയോഗിച്ചിട്ടുണ്ട്.
സുരക്ഷ
ദ പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡ് ( PBG) ആണ് രാഷ്ട്രപതിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഇന്ത്യന്‍ സായുധ സേനയിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ് പിബിജിയിലുള്ളത്. യുദ്ധ സമയത്ത് ഈ സംഘം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിക്കും.
advertisement
വിരമിക്കല്‍
രാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിക്കുന്ന ഒരാള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ മരണം വരെ ലഭിക്കും. അവയില്‍ ചിലത് ഇവയൊക്കെയാണ്,
1) മാസം തോറും 1.5 ലക്ഷം രൂപയാണ് പെന്‍ഷന്‍
2) രാഷ്ട്രപതിയുടെ പങ്കാളിയ്ക്ക് മാസം 30,000 രൂപ കാര്യനിര്‍വ്വഹണ ആവശ്യങ്ങള്‍ക്കായി ലഭിക്കും
3) മുഴുവന്‍ ഫര്‍ണിഷ് ചെയ്ത വീട് വാടകയില്ലാതെ ലഭിക്കും
4) രണ്ട് സൗജന്യ ലാന്‍ഡ് ഫോണ്‍ സൗകര്യവും ഒരു മൊബൈല്‍ കണക്ഷനും
5) 5 പേഴ്‌സണല്‍ സ്റ്റാഫ്
6) സൗജന്യ ട്രെയ്ന്‍, വിമാന യാത്രാ സൗകര്യങ്ങള്‍
രാഷ്ട്രപതിയുടെ കാലാവധി
5 വര്‍ഷമാണ് രാഷ്ട്രപതിയുടെ കാലാവധി. ഉപരാഷ്ട്രപതിയ്ക്കാണ് രാഷ്ട്രപതി രാജി സമര്‍പ്പിക്കേണ്ടത്. ഒരു തവണ കാലാവധി പൂര്‍ത്തിയാക്കിയ ആള്‍ എത്ര തവണ വേണമെങ്കിലും വീണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനാണ്.
നിലവിലെ രാഷ്ട്രപി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. 21നാണ് വോട്ടെണ്ണല്‍. 25-ാം തീയതി പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29 ആണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2022 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
President of India | ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവിതരീതി എങ്ങനെ? ശമ്പളം, വാഹനം, വീട്, എന്നിവയെക്കുറിച്ച് അറിയാം