മെഡലുകള്‍ ഗംഗയിലെറിയും; ഇന്ത്യാ ഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിൽ എറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് താരങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി .ആറുമണിക്ക് ഹരിദ്വാറിൽ മെഡലുകൾ ഒഴുക്കുമെന്നാണ് പ്രഖ്യാപനം.ഇന്ത്യ ഗേറ്റിൽ നിരാഹാരം ഇരിക്കുമെന്നും താരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത് സംഘടിപ്പിച്ചതിന് അറസ്റ്റ് ചെയ്തു നീക്കുകയും
ജന്തർമന്തറിലെ സമരവേദിയിൽ നിന്ന് പൊലീസ് ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങൾ കടുത്ത നിലപാട് എടുത്തത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
രാജ്യത്തിനായി പൊരുതി നേടിയതാണ് ഈ മെഡലുകള്‍. അത് പവിത്രമാണ്, മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിച്ച ശേഷം ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതിനാല്‍ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഗുസ്തി താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.തങ്ങളെ പെണ്‍മക്കള്‍ എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഒരിക്കല്‍ പോലും തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. അതേസമയം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് അദ്ദേഹം ബ്രിജ് ഭൂഷണ്‍ സിങിനെ ക്ഷണിച്ചതായും താരങ്ങള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്നപോലെയാണ് പോലീസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.
advertisement
— Sakshee Malikkh (@SakshiMalik) May 30, 2023
കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍,സ്വമേധയാ മുറിവേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
advertisement
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കവെ സ്ഥലത്തേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍,സ്വമേധയാ മുറിവേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 30, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മെഡലുകള്‍ ഗംഗയിലെറിയും; ഇന്ത്യാ ഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍