അമേഠിക്ക് പുറത്തും മത്സരിക്കുമോ രാഹുൽ?

Last Updated:

വരുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ നാന്ദേഡിനൊപ്പം മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ കൂടി രാഹുൽ മത്സരിക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി : ഒന്നരപ്പതിറ്റാണ്ടുകളായി പ്രതിനിധീകരിക്കുന്ന അമേഠി മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിക്കുന്നു എന്ന് അഭ്യൂഹം. രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഉയരുന്ന ചില വാർത്തകളാണ് ഈ സംശയം ഉയർത്തിയിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ നാന്ദേഡിനൊപ്പം മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ കൂടി രാഹുൽ മത്സരിക്കുമെന്ന വിവരങ്ങൾ പ്രചരിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹം ഉയർന്നിരിക്കുന്നത്. അമേഠി ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇത് വസ്തുതാ വിരുദ്ധമാണ്.
കോണ്‍ഗ്രസിന്റെ വിജയ മണ്ഡലങ്ങളിലൊന്നായ നാന്ദോഡ്, നിലവിൽ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാനാണ് പ്രതിനിധീകരിക്കുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടായ 2014 ലെ തെരഞ്ഞെടുപ്പിൽ പോലും ഈ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടിരുന്നില്ല. ഇതിനൊക്കെ പുറമെ യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം എന്നതും മഹാരാഷ്ട്രയിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാനത്തൊട്ടാകെ ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.
advertisement
മധ്യപ്രദേശിലെ ചിന്ദ്വാഡ മണ്ഡലവും കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. മുഖ്യമന്ത്രിയായ കമൽനാഥ് ഒഴിഞ്ഞ മണ്ഡലമാണിത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ വേണമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
2014 മുതൽ രാഹുൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. ഈ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന അ‍ഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപി ജയിച്ചിരുന്നു.കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടുവെങ്കിലും സ്മൃതി ഇറാനിക്ക് മേഖലയിൽവർധിച്ച് വരുന്ന  ജനപ്രീതിയും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
അമേഠിക്ക് പുറത്തും മത്സരിക്കുമോ രാഹുൽ?
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement