• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്; സ്റ്റൈൽ മന്നനും ഉലകനായകനും ഒന്നിക്കുന്നു

തമിഴ്നാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്; സ്റ്റൈൽ മന്നനും ഉലകനായകനും ഒന്നിക്കുന്നു

നാൽപത്തിയഞ്ചു വർഷമായി സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നാണ് പുതിയ സഖ്യത്തിന് സ്റ്റൈൽ മന്നന്റെ വിശദീകരണം.

rajanikanth and kamal hassan

rajanikanth and kamal hassan

  • Share this:
    സുരേഷ് വെള്ളിമുറ്റം

    തമിഴ്നാട്ടിൽ രജനികാന്ത്- കമൽഹാസൻ രാഷ്ട്രീയ സഖ്യത്തിന് വഴിയൊരുങ്ങുന്നു. ജനങ്ങൾക്ക് വേണ്ടി ഒരുമിക്കാൻ തയ്യാറാണെന്ന് സൂപ്പർ താരങ്ങൾ പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനാണ് ഉലക നായകനും സ്റ്റൈല്‍ മന്നനും തയ്യാറെടുക്കുന്നത്. രജനി കാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനവും അടുത്തവർഷം ആദ്യം ഉണ്ടാകും.

    also read:160 കി.മീ. വേഗത്തിൽ മറികടന്നത് 12 റെഡ് സിഗ്നലുകൾ ; യുവാവ് പൊലീസ് കസ്റ്റഡിയിൽ

    ജനങ്ങൾക്കുവേണ്ടി ഒന്നിക്കും

    നാൽപത്തിയഞ്ചു വർഷമായി സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നാണ് പുതിയ സഖ്യത്തിന് സ്റ്റൈൽ മന്നന്റെ വിശദീകരണം. ഈ സൗഹൃദം ഇനിയും തുടരും. ജനങ്ങൾക്കുവേണ്ടി ഒരുമിക്കാൻ തയ്യാറാണെന്ന് കമൽ ഹാസനും പറയുന്നു.

    പുതിയ സമവാക്യം

    രജനികാന്തിന്റെ മാസ് പരിവേഷം. കമൽ ഹാസന്റെ ബൗദ്ധിക സാന്നിധ്യം. തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യത്തിനാണ് ഉലകനായകന്റേയും സ്റ്റൈൽ മന്നന്റേയും തയ്യാറെടുപ്പ്. ജയലളിതയ്ക്ക് ശേഷം സിനിമാ ലോകത്തുനിന്നുമുള്ള രാഷ്ട്രീയ പരീക്ഷണം. എംജിആറിനെ നെഞ്ചേറ്റിയവർ തങ്ങളേയും വരവേൽക്കുമെന്ന് ഇരുവരും കണക്കു കൂട്ടുന്നു. മാത്രമല്ല, മക്കൾ നീതിമയ്യം രൂപീകരിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും കമലിന്റെ ഈ നീക്കത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

    കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രജനികാന്തിനും രാഷ്ട്രീയ കാരണമുണ്ട്. ബിജെപി നിരന്തരം പുറകെ നടന്നിട്ടും അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. അമിത് ഷായും നരേന്ദ്രമോദിയുമെല്ലാം നേരിട്ട് നീക്കം നടത്തിയിരുന്നു. കാവിക്കൊടിയുമായി തന്നെ കൂട്ടിക്കെട്ടാൻ ശ്രമിക്കേണ്ടെന്നായിരുന്നു രജിനികാന്തിന്റെ ഒടുവിലത്തെ പ്രഖ്യാപനം.

    രജനിയുടെ പാർട്ടി അടുത്ത വർഷം

    അടുത്തവർഷം ആദ്യം രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉണ്ടാകും... ആരാധക സംഘടനയായ രജനി മക്കൾ മൻട്രത്തെ രാഷ്ട്രീയപ്പാർട്ടിയായി പ്രഖ്യാപനിക്കാനാണ് നീക്കം.
    2021-ലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഈ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കാനാണ് താരരാജാക്കന്മാരുടെ തയ്യാറെടുപ്പ്.. എടപ്പാടി പളനിസ്വാമിക്കും അണ്ണാ ഡിഎംകെ-യ്ക്കുമാകും ഈ കൂട്ടുകെട്ട് കൂടുതൽ ദോഷം ചെയ്യുക.
    First published: