1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും

Last Updated:

നാലടി നീളമുള്ള പ്രതിഹാര ഭാവത്തിലുള്ള നടരാജ/നടേശ മൂർത്തി വിഗ്രഹമാണ് 1998 ൽ രാജസ്ഥാനിലെ ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.

12 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അപൂർവ ശിവവിഗ്രഹം ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തും. ക്ഷേത്രത്തിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം പിന്നീട് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു.
ഇന്ത്യക്ക് കൈമാറുന്ന വിഗ്രഹം പുരാവസ്തു വകുപ്പിന്റെ കീഴിലായിരിക്കും സൂക്ഷിക്കുക.
advertisement
നാലടി നീളമുള്ള പ്രതിഹാര ഭാവത്തിലുള്ള നടരാജ/നടേശ മൂർത്തി വിഗ്രഹമാണ് 1998 ൽ രാജസ്ഥാനിലെ ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പിന്നീട് ഇത് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട വിഗ്രഹമാണിത്.
TRENDING:Bകാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
2003 ലാണ് ഇന്ത്യയിൽ നിന്നും കടത്തിയ വിഗ്രഹത്തെ കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത്. പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ബ്രിട്ടനിലെ വ്യാപാരിയുടെ പക്കൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 2005 ൽ വിഗ്രഹം ബ്രിട്ടീഷ് അധികൃതർ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഏൽപ്പിക്കുകയായിരുന്നു. 2017 ലാണ് വിഗ്രഹം ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹമാണെന്ന് പുരാവസ്തു വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
advertisement
2017 ൽ ഇന്ത്യയിൽ നിന്നും മോഷ്ടിച്ചു ബ്രിട്ടനിലേക്ക് കടത്തിയ ബ്രഹ്മ-ബ്രാഹ്മണി ശിൽപ്പവും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement