ബംഗളൂരു: സര്‍ക്കാര്‍ സ്കൂളില്‍ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കർണാടകയെ കണ്ടെത്താൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി സന്ദർശന സമയത്ത് സര്‍ക്കാര്‍ സ്കൂളില്‍ നിലത്തുപായവിരിച്ച് ഉറങ്ങാൻ കിടക്കുന്ന ചിത്രമാണ് വൈറലാകുന്നത്. വെള്ളിയാഴ്ച യാഗ്ദിരി ജില്ലയിലെ ചന്ദ്രാകി ഗ്രാമത്തിൽ സർക്കാർ സ്കൂളിലായിരുന്നു സംഭവം.
വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗം യാഗ്ദിരിലെത്തിയ കുമാരസ്വാമി 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.