Samantha Ruth Prabhu| 'അവള്‍ക്ക് തെറ്റിപ്പോയി, നാം അവളെ പരാജയപ്പെടുത്തി'; ഡോക്ടറുടെ കൊലപാതകത്തിൽ വികാരഭരിതയായി സാമന്ത
- Published by:ASHLI
- news18-malayalam
Last Updated:
നമ്മുടെ രാജ്യം ഒരിക്കൽ മാറുമെന്നും മെച്ചപ്പെടുമെന്നും അവൾ ചിന്തിച്ചിരിക്കാം, എന്നാല്‍ നമ്മൾ എല്ലാവരും ആ പെൺകുട്ടിയെ പരാജയപ്പെടുത്തി
രാജ്യം വീണ്ടും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്ന ദുരവസ്ഥയാണ് കൊൽക്കത്തയിൽ അരങ്ങേറിയത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ വിഷയത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ഇത് ഡോക്ടർമാരുടെ സുരക്ഷയുടെ മാത്രം പ്രശ്നമല്ല.
സ്ത്രീകൾ രാത്രിയിൽ ഒറ്റയ്ക്ക് തെരുവിലിറങ്ങരുതെന്ന് കരുതുന്ന എല്ലാവരുടെയും പ്രശ്‌നമാണിതെന്നും. നമ്മുടെ രാജ്യം ഒരിക്കൽ മാറുമെന്നും മെച്ചപ്പെടുമെന്നും അവൾ ചിന്തിച്ചിരിക്കാം, എന്നാല്‍ നമ്മൾ എല്ലാവരും ആ പെൺകുട്ടിയെ പരാജയപ്പെടുത്തിയെന്നും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 16, 2024 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Samantha Ruth Prabhu| 'അവള്‍ക്ക് തെറ്റിപ്പോയി, നാം അവളെ പരാജയപ്പെടുത്തി'; ഡോക്ടറുടെ കൊലപാതകത്തിൽ വികാരഭരിതയായി സാമന്ത