advertisement

'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല

Last Updated:

കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ പതാക ശശികല പുറത്തിറക്കി. പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്

ശശികല പാർട്ടി പതാക പുറത്തിറക്കുന്നു
ശശികല പാർട്ടി പതാക പുറത്തിറക്കുന്നു
അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ 78-ാം ജന്മദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ച് വി കെ ശശികല. 'നല്ല വാർത്ത' വരുമെന്ന തന്റെ മുൻപത്തെ പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്നും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കി.
കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ പതാക ശശികല പുറത്തിറക്കി. പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്. അണ്ണാ, എംജിആർ, അമ്മ (ജയലളിത) എന്നിവർ കാണിച്ചുതന്ന പാതയിലൂടെ പാർട്ടി സഞ്ചരിക്കുമെന്ന് അവർ പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കാനും 'ശത്രുക്കളെയും വഞ്ചകരെയും' വേരോടെ പിഴുതെറിയാനുമാണ് പുതിയ പാർട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.
ഇപിഎസിനെതിരെ കടുത്ത വിമർശനം
എടപ്പാടി പളനിസാമിയുടെ പേര് പരാമർശിക്കാതെ തന്നെ ശശികല രൂക്ഷമായ ആക്രമണം നടത്തി. തന്നെ വഞ്ചിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പളനിസാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ തകർന്നുവെന്നും അവർ ആരോപിച്ചു. തന്നെ പുറത്താക്കാൻ പ്രമേയം പാസാക്കിയവർ തമിഴ് ജനതയെയും പാർട്ടിയെയും ഒറ്റിക്കൊടുത്തുവെന്നും ശശികല പറഞ്ഞു.
advertisement
ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ എല്ലാവരും ആവശ്യപ്പെട്ടിട്ടും താൻ തയാറായില്ലെന്നും പനീർശെൽവം തുടരട്ടെയെന്ന് പറഞ്ഞത് തന്റെ തീരുമാനമായിരുന്നുവെന്നും അവർ അനുസ്മരിച്ചു. പിന്നീട് പളനിസാമിയെ മുഖ്യമന്ത്രിയാക്കിയതും തന്റെ തീരുമാനമായിരുന്നുവെന്നും എന്നാൽ അദ്ദേഹം തന്നെ പിന്നിൽ നിന്ന് കുത്തുകയാണുണ്ടായതെന്നും ശശികല കുറ്റപ്പെടുത്തി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പ്രഖ്യാപനം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഡിഎംകെ, എഐഎഡിഎംകെ-ബിജെപി സഖ്യം, വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) എന്നിവരോടൊപ്പം ശശികലയുടെ പുതിയ പാർട്ടിയും കൂടി എത്തുന്നതോടെ മത്സരം കനക്കും.
advertisement
Summary: Expelled AIADMK leader V.K. Sasikala launched a new Dravidian party on former CM Jayalalithaa’s 78th birth anniversary. While she unveiled a flag featuring Anna, MGR, and Jayalalithaa, the party's name is yet to be announced. Sasikala launched a scathing attack on Edappadi K. Palaniswami (EPS), calling him a "traitor" and blaming him for AIADMK’s repeated electoral defeats. This move signals her intent to reclaim her space in Tamil Nadu politics ahead of the 2026 Assembly polls.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All
advertisement