'സ്വാതന്ത്രസമര സേനാനിയായ മുത്തച്ഛനെ അപമാനിച്ചു'; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

Last Updated:

ഇതാദ്യമായല്ല  കോണ്‍ഗ്രസും രാഹുലും സവര്‍ക്കറെ അപമാനിക്കുന്നതെന്നും രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രജ്ഞിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു

ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. സവര്‍ക്കറുടെ കൊച്ചുമകന്‍ രജ്ഞിത്ത് സവര്‍ക്കറും ശിവസേന എം.പി രാഹുല്‍ ഷെവാലെയുമാണ് ശിവാജി പാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളിക്കെതിരെയും കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
സ്വതന്ത്രസമര സേനാനിയായ മുത്തച്ഛനെ രാഹുല്‍ അപമാനിച്ചു. ഇതാദ്യമായല്ല  കോണ്‍ഗ്രസും രാഹുലും സവര്‍ക്കറെ അപമാനിക്കുന്നതെന്നും രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രജ്ഞിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ട വിധത്തിലുള്ള ജനശ്രദ്ധ കിട്ടാത്ത് കൊണ്ടാണ് രാഹുല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു.
അതേസമയം സവര്‍ക്കര്‍ക്കെതിരായ തന്‍റെ പരാമര്‍ശം രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു. മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ സവര്‍ക്കര്‍ ബ്രീട്ടിഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഉയര്‍ത്തി കാട്ടിയാണ് രാഹുല്‍ തന്‍റെ പരാമര്‍ശം ആവര്‍ത്തിച്ചത്.
advertisement
മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ ലാല്‍ നെഹ്റുവും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ മാപ്പ് പറഞ്ഞില്ല. 'സര്‍ , അങ്ങയുടെ അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു' എന്നെഴുതി സവര്‍ക്കര്‍ ഒപ്പിട്ട് നല്‍കി എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വാതന്ത്രസമര സേനാനിയായ മുത്തച്ഛനെ അപമാനിച്ചു'; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement