ചിദംബരത്തിന് ഇടക്കാല ആശ്വാസം; എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ സുപ്രീം കോടതി തടഞ്ഞു

Last Updated:

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും എതിരായ ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ കോടതി തടഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും എതിരായ ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ രണ്ടു ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് എതിരായ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിൽ; മുന്നറിയിപ്പുമായി നീതി ആയോഗ്
ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ ശേഷം സോളിസിറ്റര്‍ ജനറല്‍ ജഡ്ജിക്ക് ഒരു കുറിപ്പ് കൈമാറിയിരുന്നുവെന്നും ഇതനുസരിച്ചാണ് വിധി തയ്യാറാക്കിയതെന്നും കപില്‍ സിബല്‍ ആരോപിച്ചു. വാദം പൂര്‍ത്തിയാകും മുമ്പാണ് കുറിപ്പ് നല്‍കിയതെന്ന് തുഷാര്‍ മേത്ത മറുപടി നല്‍കി. ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന് തെളിവുകളുണ്ട്. ചിദംബരവുമായി ബന്ധപ്പെട്ടവര്‍ക്ക് വിദേശ ബാങ്കുകളില്‍ 17 അക്കൗണ്ടുകളും 10 രാജ്യങ്ങളില്‍ വസ്തുവകകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
advertisement
സിബിഐ കസ്റ്റഡിയില്‍ ആയതിനാല്‍ തിങ്കളാഴ്ച വരെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച വരെ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ആര്‍ ആര്‍ ഭാനുമതിയും എ എസ് ബൊപ്പണ്ണയുമടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ചിദംബരത്തിന് ഇടക്കാല ആശ്വാസം; എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ സുപ്രീം കോടതി തടഞ്ഞു
Next Article
advertisement
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനമുള്ളതിനാൽ ദുരന്തം ഒഴിവായി
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനമുള്ളതിനാൽ ദുരന്തം ഒഴിവായി
  • മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധനം ദുരന്തം ഒഴിവാക്കി.

  • അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.

  • എൻ എച്ച് 85-ലും ജില്ലയിൽ മറ്റ് സ്ഥലങ്ങളിലും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്താൻ നിർദേശം.

View All
advertisement