രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിൽ; മുന്നറിയിപ്പുമായി നീതി ആയോഗ്

Last Updated:

'സ്വതന്ത്ര ഇന്ത്യ ഇത്രവലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. സാമ്പത്തികമേഖല കടുത്ത മുരടിപ്പിലാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ല. ജി എസ് ടീയും കറൻസി നിരോധനവും സാമ്പത്തിക മേഖലയെ ആകെ മാറ്റിമറിച്ചു'

ന്യൂഡൽഹി: രാജ്യത്തിൻറെ സാമ്പത്തിക പതനത്തെക്കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുമായി നിതി ആയോഗ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ആർക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യ. അസാധാരണ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖല എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വെളിപ്പെടുത്തുകയാണ് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ.
സ്വതന്ത്ര ഇന്ത്യ ഇത്രവലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. സാമ്പത്തികമേഖല കടുത്ത മുരടിപ്പിലാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ല. ജി എസ് ടീയും കറൻസി നിരോധനവും സാമ്പത്തിക മേഖലയെ ആകെ മാറ്റിമറിച്ചു. വ്യവസായ മേഖലയിൽ ആരും പണം നിക്ഷേപിക്കുന്നില്ല. സ്വകാര്യ മേഖല കൂമ്പടഞ്ഞു. രാജ്യത്തിൻറെ മുഴുവൻ സാമ്പത്തിക രംഗവും ഇത്ര ഭീഷണിയിലായ മറ്റൊരു ഘട്ടം ചരിത്രത്തിലില്ല. സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു.
ചിദംബരം അന്ന് ഉദ്ഘാടനവേദിയിൽ; ഇന്ന് അതേ കെട്ടിടത്തിൽ സിബിഐ കസ്റ്റഡിയിൽ താമസം!
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വികസനനയ രൂപീകരണ സമിതിയായ നീതി ആയോഗ്. അതിന്റെ ഉപാധ്യക്ഷൻ തന്നെ നടത്തിയ തുറന്നു പറച്ചിൽ സാമ്പത്തിക വൃത്തങ്ങളെ ഞെട്ടിച്ചു. ഹീറോ കമ്പനിയുടെ സാമ്പത്തിക സംവാദ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. രാജ്യത്തെ തലമുതിർന്ന സാമ്പത്തിക വിദഗ്‌ദ്ധനും പ്രധാനമന്ത്രിയടക്കമുള്ളവരുടെ വിശ്വസ്തനുമായി അറിയപ്പെടുന്നയാളാണ് രാജീവ് കുമാർ. 2017 മുതൽ നിതി ആയോഗിന്റെ തലപ്പത്ത് അദ്ധേഹമുണ്ട്. ഈ വെളിപ്പെടുത്തലോടെ രാജ്യം സാമ്പത്തിക ഭദ്രതയിലാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിഞ്ഞിരിക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
advertisement
മുൻ റിസർവ് ബാങ്ക് ഗവർണർ രഘു രാം രാജൻ അടക്കം പലരും രാജ്യം സാമ്പത്തിക തകർച്ചയിലേക്കെന്നു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാർ ഭാഗത്തുനിന്ന് അത് സമ്മതിക്കുന്നത് ഇതാദ്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിൽ; മുന്നറിയിപ്പുമായി നീതി ആയോഗ്
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement