ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വീടിന്റെയും ഓഫീസിന്റെയും സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശവുമായി അജ്ഞാത ഫോൺകോളുകൾ വന്നതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഖമ്ല ഏരിയയിലെ ഗഡ്ഗരിയുടെ ഓഫീസിൽ രാവിലെ 11.25നും ഉച്ചയ്ക്ക് 12.30നും ഇടയിൽ മൂന്ന് ഭീഷണി ഫോൺകോളുകളാണ് വന്നത്. ഫോൺവിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.