മൂഡ്ബിദ്രിയിലെ ഷാംബവി നദിയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു

Last Updated:

ഒരാള്‍ മുങ്ങിത്താണതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.

മംഗളൂരു: പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. മൂദ്ഷഡെ സ്വദേശികളായ നിഖില്‍ (18) ഹര്‍ഷിത (20), വേനൂര്‍ സ്വദേശി സുഭാഷ് (19), ബാജ്‌പേ പെരാര്‍ സ്വദേശി രവി (30) എന്നിവരാണ് മരിച്ചത്.  മൂഡ്ബിദ്രിയിലെ ഷാംബവി നദിയില്‍ ആണ് അപകടം. പാലടുക്ക ഗ്രാമപഞ്ചായത്തിലെ കടന്തലേ സ്വദേശി ശ്രീധര്‍ ആചാര്യയുടെ വീട്ടിലെത്തിയിരുന്ന ബന്ധുക്കളാണ് അപകടത്തില്‍ പെട്ടത്. ഇവിടെ ഒരു വിവാഹ ചടങ്ങിനായി എത്തിയവരായിരുന്നു യുവാക്കൾ.
പുഴയോരത്തായിരുന്നു ശ്രീധറിന്റെ വീട്. പുഴ കണ്ടതോടെ വീട്ടിലെത്തിയവര്‍ക്ക് നീന്താനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. പത്തുപേരാണ് ആദ്യം പുഴയിലിറങ്ങിയത്. നീന്താനറിയാത്തവരും പുഴയില്‍ കുളിക്കാനെത്തിയിരുന്നു. ഒഴുക്കിൽ പെട്ട് ഒരാള്‍ മുങ്ങിത്താണതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.
advertisement
പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂഡ്ബിദ്രി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മംഗളൂരു സിറ്റി പോലീസ് കമ്മിഷ്ണര്‍ വികാസ് കുമാര്‍ എ.സി.പി ബെള്ളിയപ്പാ, മൂഡ്ബിദ്രി എസ്.ഐ ദിനേഷ് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂഡ്ബിദ്രിയിലെ ഷാംബവി നദിയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement