മൂന്നുമാസം, ഏഴു തീപിടിത്തം, 13 മരണം; ഗുജറാത്തിലെ കോവിഡ് ആശുപത്രികൾക്ക് തീപിടിക്കുന്നത് എന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്നുണ്ടായ തീപിടിത്തതിൽ അഞ്ചുപേരാണ് മരിച്ചത്.
ഗുജറാത്തിലെ രാജ്കോട്ടിലെ ഉദയ് ശിവാനന്ദ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ ഐസിയുവിലുണ്ടായിരുന്ന 11 രോഗികളിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത്. ആകെ 13 ജീവനുകളാണ് നഷ്ടമായത്. നേരത്തെ അഹമ്മദാബാദിലെ ശ്രേയാ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ എട്ടുരോഗികളാണ് വെന്തുമരിച്ചത്. മൂന്നു മാസത്തിനിടെയുണ്ടായ ഏഴ് തീപിടിത്തങ്ങൾ ഇവയാണ്.
Also Read- ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവില് തീപിടിത്തം; ആറ് രോഗികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
ഒക്ടോബർ 3- അഹമ്മദാബാദ് ഹൃദയ് കോവിഡ് കെയർ: കോവിഡ് രോഗികളെ ചികിത്സിക്കുന്ന സംസ്ഥാനത്തെ ആശുപത്രികളിൽ അപകട സാധ്യത കൂടുതലാണെന്ന് ഈ അപകടം സൂചിപ്പിക്കുന്നു. ഓക്സിജൻ ചോർച്ചയുണ്ടായെങ്കിലും ഉടനടി രോഗികളെ അവിടെ നിന്ന് ഒഴിപ്പിക്കാനായതിനാൽ വലിയ അപകടം ഒഴിവായി.
സെപ്റ്റംബർ 29- സുരേന്ദ്രനഗർ: കോവിഡ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് തീപിടിത്തമുണ്ടായത്. നേരത്തെ ജാംനഗറിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരേന്ദ്രനഗറിലെ തീപിടിത്തത്തിന് പിന്നാലെ പല സംശയങ്ങളും ഉയർന്നു. ഭാഗ്യവശാൽ ആളപായമൊന്നും ഉണ്ടായില്ല.
advertisement
സെപ്റ്റംബർ 8- വഡോദര: സർ സയാജിറാവു ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തമുണ്ടായി. ഐസിയുവിലെ വെന്റിലേറ്ററിൽ തീപിടിത്തമുണ്ടായ സമയം 150ൽ അധികംപേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.
ആഗസ്റ്റ് 6- അഹമ്മദാബാദ്: നവരംഗ്പുരയിലെ ശ്രേയാ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ എട്ടു കോവിഡ് രോഗികളാണ് മരിച്ചത്. ഐസിയുവിലാണ് തീപിടിച്ചത്. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ആശുപത്രി ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആഗസ്റ്റ് 12- ഛോട്ടാ ഉദേപൂർ: ബൊദേലിയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. അതിരാവിലെ കോവിഡ് രോഗികൾ കഴിഞ്ഞിരുന്ന ഭാഗത്താണ് അഗ്നി പടർന്നുപിടിച്ചത്. രോഗികളെ മറ്റൊരു റൂമിലേക്ക് അതിവേഗം മാറ്റാൻ സാധിച്ചതിനാൽ ആളപായമുണ്ടായില്ല.
advertisement
ആഗസ്റ്റ് 25- ജാംനഗർ: ഗുജറാത്തിലെ തന്നെ രണ്ടാമത്തെയും സൗരാഷ്ട്രയിലെ ഏറ്റവും വലുതുമായ ജിജി ആശുപത്രിയിലാണ് അന്ന് തീ പടർന്നുപിടിച്ചത്. ഐസിസിയുവിന് തൊട്ടടുത്തുള്ള കാർഡിയോഗ്രാം എക്കോ റൂമിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെ ചികിത്സയിലുണ്ടായിരുന്ന ഒൻപത് രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത് അപകടം ഒഴിവാക്കി.
ആഗസ്റ്റ് 26: സബർകാന്തയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. ആശുപത്രിയാകെ പുകകൊണ്ടുനിറഞ്ഞു. ഫയർഫോഴ്സ് എത്തി ഉടൻ തീയണച്ചു. ചികിത്സയിലുണ്ടായിരുന്ന അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
advertisement
തീ വേഗത്തിൽ പടരാൻ കാരണം സാനിറ്റൈസറുകൾ
സംസ്ഥാനത്തെ തീപിടിത്തങ്ങളുടെ പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ്. വെന്റിലേറ്ററിലും ഐസിയുവിലുമാണ് പലയിടത്തും ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായത്. എന്നാൽ തീ അതിവേഗം പടർന്നുപിടിക്കാൻ കാരണം ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളുടെ സാന്നിധ്യമാണ്. തീ സാനിറ്റൈസറുകളിലേക്ക് പടര്‍ന്നാൽ നിയന്ത്രണ വിധേയമാക്കുക പ്രയാസകരമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നുമാസം, ഏഴു തീപിടിത്തം, 13 മരണം; ഗുജറാത്തിലെ കോവിഡ് ആശുപത്രികൾക്ക് തീപിടിക്കുന്നത് എന്തുകൊണ്ട്?