രാജ്കോട്ട്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് കോവിഡ് രോഗികൾ മരിച്ചു. 13 രോഗികളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി.
2/ 5
രാജ്കോട്ട് മാവ്ടി മേഖലയിലുള്ള ഉദയ് ശിവനന്ദ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
3/ 5
33 രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഏഴ് രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു- ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ 30 പേരെ രക്ഷപ്പെടുത്തി.
4/ 5
മൂന്നു രോഗികൾ ഐസിയുവിന് ഉള്ളില്‍വെച്ചു തന്നെ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും ഫയർഫോഴ്സ് അറിയിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
5/ 5
രക്ഷപ്പെടുത്തിയ രോഗികളെ മറ്റൊരു കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് കോവിഡ് രോഗികൾ മരിച്ചു.